പാലക്കാട് ബൈക്ക് മോഷണം ആരോപിച്ച് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി

0

പാലക്കാട് ഒലവക്കോട് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖാണ് മരിച്ചത്. 27 വയസായിരുന്നു. ബൈക്ക് കവര്‍ച്ച ആരോപിച്ചായിരുന്നു മര്‍ദനം.

ഒലവക്കോട് ഐശ്വര്യ നഗര്‍ കോളനിയിലാണ് സംഭവം നടന്നത്. പുലര്‍ച്ചെ ഒരു മണിയോടെ മോഷണം ആരോപിച്ച് ഒരു സംഘം യുവാവിനെ മര്‍ദിക്കുകയായിരുന്നു. ഒലവക്കോടുള്ള ബാറിന് സമീപം ഒരു കൂട്ടം യുവാക്കളുടെ ബൈക്ക് മോഷണം പോയി. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചത് റഫീക്കാണെന്ന് സംശയം തോന്നിയതാണ് റഫീക്കിനെ വളഞ്ഞിട്ട് മര്‍ദിക്കാനുള്ള പ്രകോപനമായത്. ക്രൂരമായി മര്‍ദനമേറ്റ റഫീക്കിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

കേസുമായി ബന്ധപ്പെട്ട് പലശ്ശന, ആലത്തൂര്‍, കൊല്ലങ്കോട് സ്വദേശികളായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.