തൃശ്ശൂരിൽ യുവാവ് റോഡിൽ വെട്ടേറ്റ നിലയിൽ

0

തൃശ്ശൂർ : തൃശ്ശൂർ കയ്പമംഗലത്ത് യുവാവിന് വെട്ടേറ്റു. കാക്കാത്തിരുത്തി പള്ളി വളവ് സ്വദേശി ആലക്കോട്ട് വീട്ടിൽ അബ്ദുള്ള ( 42) ക്കാണ് വെട്ടേറ്റത്. കൊപ്രക്കളം – ചിറക്കൽ പള്ളി റോഡിൽ വെട്ടേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ കൊപ്രക്കളം-ചിറക്കൽ പള്ളി റോഡിൽ അബ്ദുള്ളയെ വെട്ടേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.

മാരുതി കാറിലെത്തിയ സംഘം ഇയാളെ വെട്ടിയ ശേഷം കടന്നു കളയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കഴുത്തിന് മാരകമായി വെട്ടേറ്റ അബ്ദുള്ളയെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ​ഗുരുതരമായതിനാൽ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ബാറിൽ വെച്ചുണ്ടായ തർക്കമാണ് വെട്ടിൽ കലാശിച്ചതെന്നാണ് സൂചന.