ഏറ്റവും പ്രിയപ്പെട്ടവളേ, എന്നെന്നും സ്‌നേഹിക്കുന്നു; മഞ്ജുവിന് ആശംസകളുമായി ​ഗീതുവും പൂർണിമയും

0

നാൽപത്തിമൂന്നാം ജന്മദിനമാഘോഷിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യർ. ജന്മദിനത്തിൽ താരത്തിന് ആശംസകൾ നേർന്ന് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഗീതു മോഹൻദാസും, പൂർണിമയും.

“കഠിനമായ വിമർശനങ്ങൾ നിരന്തരം കേൾക്കുന്നത് എളുപ്പമല്ല, എനിക്കറിയാം…പക്ഷേ അത് പ്രസന്നതയോടെ കേട്ട്, നിന്റെ ജോലിയിൽ പ്രയോ​ഗിച്ച് വളരെ മനോഹരമായി അതിനെ കീഴടക്കി, ഒരു വ്യക്തിയെന്ന നിലയിൽ നീ എത്രമാത്രം സുരക്ഷിതയാണെന്നും നിന്റെ കഴിവിൽ എത്ര മിടുക്കിയാണെന്നും ഒരു അഭിനേതാവെന്ന നിലയിൽ നിന്റെ വളർച്ചയിൽ നീ എത്രത്തോളം പ്രതിബദ്ധയുള്ളവളാണെന്നും കാണിച്ചുകൊടുത്തു. നിന്നെ മികച്ചതാക്കാൻ പ്രേരിപ്പിക്കുന്നത് തുടരുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു, കാരണം നിന്റെ മികച്ചത് ഇനിയും വരാനിരിക്കുന്നതായി ഞാൻ വിശ്വസിക്കുന്നു, മാത്രമല്ല അത് വളരെ വേഗം വരുമെന്ന് ഞാൻ വിശ്വസിക്കുകയും ചെയ്യുന്നു. ഇന്ന് നിന്റെ ജന്മദിനത്തിൽ ഞാൻ പറയുന്നു നീ എന്റെ ​ഗാഥാ ജാം മാത്രമല്ല, നീ എന്റെ നിധിയാണ്….” മഞ്ജുവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നടിയും സംവിധായകയുമായ ​ഗീതു മോഹൻ​ദാസ് കുറിച്ചു.

ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന കുറിപ്പോടെ നടി പൂർണിമ ഇന്ദ്രജിത്തും മഞ്ജുവിന് ആശംസ നേർന്ന് രം​ഗത്തെത്തിയിട്ടുണ്ട്.

മരക്കാർ, ജാക്ക് ആൻഡ് ജിൽ, കയറ്റം, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ, വെളളരിക്കാപട്ടണം, കാപ്പ തുടങ്ങി നിരവധി ചിത്രങ്ങളാണ് താരത്തിൻേതായി അണിയറയി ൽ ഒരുങ്ങുന്നത്.