കുവൈറ്റിലെ സ്‌കൂളുകളിൽ ലോഹ നിർമ്മിത വാട്ടർ ബോട്ടിലുകൾക്ക് വിലക്ക്

0

കുവൈറ്റിലെ സ്‌കൂളുകളിൽ ലോഹ നിർമ്മിത വാട്ടർ ബോട്ടിലുകൾ ഉപയോഗിക്കുന്നതിന് നിരോധനം. എല്ലാ സ്‌കൂൾ വിദ്യാർത്ഥികൾക്കും ഇത് ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി.

അടുത്തിടെ സ്‌കൂളിലെത്തിയ ഒരു വിദ്യാർത്ഥി സഹപാഠിയെ തെർമൽ ഫ്‌ളാസ്‌ക് ഉപയോഗിച്ച് ആക്രമിച്ചിരുന്നു. തുടർന്ന് ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ്
പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നടപടി.

ആദ്യം ആൺകുട്ടികൾക്ക് മാത്രമായിരുന്നു ഈ വിലക്ക് ബാധകം. പിന്നീട് വിദ്യാഭ്യാസ മന്ത്രാലയം പെൺകുട്ടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും മെറ്റൽ വാട്ടർ ബോട്ടിൽ വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.