ആർ ബിന്ദുവിന്റെയും എ വിജയരാഘവന്റെയും മകൻ വിവാഹിതനായി; പങ്കെടുത്ത് പ്രമുഖർ; വിഡിയോ

0

ഉന്നത വിദ്യഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെയും സിപിഐഎം പോളിറ്റ് അംഗം എ വിജയരാഘവന്റെയും മകൻ ഹരികൃഷ്ണൻ വിവാഹിതനായി. മാടക്കത്തറ സ്വദേശി ശരത് ചന്ദ്രന്റെയും വത്സലകുമാരിയുടെ മകൾ അശ്വതിയാണ് വധു.

തൃശ്ശൂർ കുട്ടനെല്ലൂർ സീവീസ് പ്രസിഡൻസിയിൽ നടന്ന വിവാഹ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ , സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ , സിനിമാതാരം മമ്മൂട്ടി, മന്ത്രിമാർ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.