ഇന്ത്യന്‍ വംശജ മിസ് യൂണിവേഴ്സ് മലേഷ്യ

0

ഇന്ത്യന്‍ വംശജയായ സിഖ് സുന്ദരി കിരണ്‍മീത് കൗര്‍ ബല്‍ജിത്ത് സിങ് ജലാസ മിസ് യൂണിവേഴ്സ്  മലേഷ്യയായി തെരഞ്ഞെടുക്കപ്പെട്ടു. ഇനി മനിലയില്‍ നടക്കുന്ന മിസ് യൂണിവേഴ്സ് 2016 മത്സരത്തില്‍ കിരണാകും മലേഷ്യയെ പ്രതിനിധാനം ചെയ്യുക. മിസ് മൈ ഡെന്റിസ്റ്റ് കീരീടവും കിരണിനാണ്. ഇന്റര്‍ നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ ദന്ത വിഭാഗം വിദ്യാര്‍ത്ഥിനിയാണ് കിരണ്‍. 14 ഫൈനലിസ്റ്റുകളില്‍ നിന്നാണ് കിരണ്‍ ഒന്നാമതെത്തിയത്.

പത്ത് വര്‍ഷം മുമ്പ് മലേഷ്യയിലേക്ക് കുടിയേറിയതാണ് കിരണിന്റെ കുടുംബം. കിരണിന്റെ അമ്മ രഞ്ജിത്ത് കൗര്‍ 2015ല്‍ ക്ലാസിക്ക് മിസിസ് മലേഷ്യ കിരീടം ചൂടിയിരുന്നു.