കൊറോണയ്ക്ക് വ്യാജചികിത്സ; മോഹനന്‍ വൈദ്യര്‍ അറസ്റ്റില്‍

0

തൃശൂര്‍: കൊറോണ വൈറസ് ബാധയ്ക്ക് വ്യാജ ചികിത്സ നടത്തിയ മോഹനന്‍ വൈദ്യരെ അറസ്റ്റ് ചെയ്തു. ജാമ്യമില്ലാക്കുറ്റം ചുമത്തി. തൃശൂര്‍ പട്ടിക്കാട് ആയുര്‍വേദ ചികിത്സാകേന്ദ്രത്തില്‍ പരിശോധന നടത്തിയതിനു പിന്നാലെയാണ് അറസ്റ്റ്.

കൊറോണ ബാധയ്ക്ക് ഇയാള്‍ ചികിത്സ നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ആരോഗ്യവകുപ്പും പൊലീസും ചേര്‍ന്ന് റെയ്ഡ് നടത്തിയത്. തുടര്‍ന്നാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. കോവി‍ഡ് അടക്കം ഏതു രോഗത്തിനും ചികിത്സിക്കാമെന്ന വാഗ്ദാനവുമായി പട്ടിക്കാട് സെന്ററിലെ ഉഴിച്ചിൽ കേന്ദ്രത്തിൽ എത്തിയ മോഹനൻ വൈദ്യരെ ആരോഗ്യ വകുപ്പും പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു.