‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ റിലീസ് മാര്‍ച്ച് 26ന്; ആവേശത്തോടെ ആരാധകർ

0

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ബിഗ് ബജറ്റ് മലയാളം ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് തിയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 26നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം.

സംസ്ഥാനത്ത് തിയ്യറ്ററുകൾ ജനുവരി അഞ്ച് മുതൽ തുറക്കാമെന്ന് സർക്കാർ അറിയിച്ചതിന് പിന്നാലെയാണ് മരക്കാറിന്റെ റിലീസ് തിയ്യതി നിർമാതാക്കളായ ആശിർവാദ് സിനിമാസ് പ്രഖ്യാപിച്ചത്. ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂണ്‍ലൈറ്റ് എന്റര്‍ടെയിന്‍മെന്റും, കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് മരക്കാര്‍ നിര്‍മിക്കുന്നത്. തിരു ആണ് ക്യാമറ. അനി ഐവി ശശിയും പ്രിയദര്‍ശനൊപ്പം തിരക്കഥയില്‍ പങ്കാളിയാണ്. കൂറ്റന്‍ വിഎഫ്എക്സ് സെറ്റുകളിലാണ് സിനിമയിലെ കടല്‍ രംഗങ്ങള്‍ ചിത്രീകരിച്ചത്.

കഴിഞ്ഞ വർഷം മാർച്ച് 21ന് റിലീസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു മരക്കാർ. പിന്നീട് ലോക്ഡൗണും മറ്റും വന്നതോടെ റിലീസിംഗ് പിന്നീട് ലോക്ഡൗണും മറ്റും വന്നതോടെ റിലീസിംഗ് അനിശ്ചിതത്വത്തിലാവുകയായിരുന്നു.

അഞ്ച് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക. മോഹൻലാലിന് പുറമേ മഞ്ജു വാര്യർ, മധു, അർജുൻ സർജ, ഫാസിൽ, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ് തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.