![cartoon-angry-mother-scolding-her-child-vector-13786260](https://i0.wp.com/www.pravasiexpress.com/wp-content/uploads/2019/03/cartoon-angry-mother-scolding-her-child-vector-13786260.jpg?resize=696%2C812&ssl=1)
മകന്റെ കരച്ചിലടക്കാൻ ഈ ‘അമ്മ കാണിച്ചത് കൊടും ക്രൂരത. നിർത്താതെ കരഞ്ഞതിനെ തുടർന്ന് അമ്മ മകന്റെ ചുണ്ടുകൾ ഗ്ലൂ കൊണ്ട് ഒട്ടിച്ചു. ബീഹാറിലെ ചപ്രയിലാണ് ഈ ക്രൂരമായ സംഭവം നടന്നത്.
കുഞ്ഞിന്റെ അച്ഛനാണ് അമ്മയുടെ ഈ ക്രൂര കൃത്യം തിരിച്ചറിഞ്ഞത്.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അയാൾ മിണ്ടാട്ടമില്ലാതെ കിടക്കുന്ന കുഞ്ഞിനെ ശ്രദ്ധിച്ചപ്പോൾ ചുണ്ടിൽ നിന്ന് എന്തോ ഒഴുകുന്നത് ശ്രദ്ധയിൽ പെടുകയായിരുന്നു. ഇത് കണ്ടയുടനെ ഭാര്യയോട് കാര്യം തിരക്കിയപ്പോൾ, മകൻ നിർത്താതെ കരഞ്ഞപ്പോൾ ചുണ്ടിൽ പാഷ ഒഴിചെന്നാണ് ഭാര്യ മറുപടി പറഞ്ഞതെന്ന് അയാൾ പറഞ്ഞു.
ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നിലവിൽ കുട്ടി അപകടനില തരണം ചെയതതായി ഡോക്ടർമാർ അറിയിച്ചു.