ജോയ് മിത്ര ഡിസൈൻ ചെയ്ത വസ്ത്രമണിഞ്ഞ് റാംപിൽ തിളങ്ങി ഭാവന

1

നീണ്ട നാളത്തെ ഇടവേളയെക്ക് ശേഷം മലയാളത്തിന്റെ പ്രിയ നടി ഭാവന വീണ്ടും റാംപിലെത്തി. എം ഫോർ മാരി ഡോട്ട് കോമിന്റെ വെഡിങ്ങ് ഫെയറിൽ നടത്തിയ ഫാഷൻ ഷോ ആയിരുന്നു വേദി.

ബ്ലാക്ക് ഗൗണിൽ ഗോൾഡൻ ഷീർ ദുപ്പട്ട പിടിപ്പിച്ച അതി മനോഹരമായ വസ്ത്രത്തിലാണ് ഭാവന റാംപിൽ എത്തിയത്. ഡ്രെസ്സിനിണങ്ങുന്ന രീതിയിലുള്ള ഫ്ലെയിം ഡയമണ്ട്സിന്റെ ചോക്കറും, കമ്മലും ഭാവനയുടെ ഔട്ട് ഫിറ്റ് ഒന്നുകൂടെ ബാക്കിയുള്ളതാക്കി.

ബോളിവുഡ് ഫാഷൻ ഡിസൈനർ ജോയ് മിത്ര പ്രത്യേകം ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ അണിഞ്ഞായിരുന്നു നടി ഭാവന റാംപിൽ എത്തിയത്.

പുഴയ്ക്കൽ ലുലു കൺവൻഷൻ സെന്ററിൽ നടക്കുന്ന മേള ഇന്ന് സമാപിക്കും. രാവിലെ 11 മുതൽ 9വരെയാണ് പ്രദർശനം. പ്രശസ്ത ശ്രീലങ്കൻ വസ്ത്ര ഡിസൈനർ അസ്‌ലാം ഹുസൈൻ ഒരുക്കിയ വസ്ത്രങ്ങളും. ഒട്ടനവധി പ്രശസ്ത കമ്പനികളുടെ മനോഹര കല്യാണ വസ്ത്രങ്ങളും എം4മാരിയുടെ വെഡിങ് ഫെയറിലുണ്ട്.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.