ബലൂണ്‍ അഡ്വഞ്ചര്‍: മലേഷ്യന്‍ സഞ്ചാരികള്‍ക്ക് സാഹസികതയുടെ പുതിയ ലോകം

0

മലേഷ്യയിലെത്തുന്ന ഓരോ സഞ്ചാരികളും കൊതിയോടെ എത്തുന്ന ഒരു സ്ഥലമുണ്ട്. പുട്രജയ യിലെ മൈ ബലൂണ്‍ അഡ്വഞ്ചര്‍ സ്പോട്ടിനെ കുറിച്ചാണ് പറഞ്ഞ് വരുന്നത്.  യാത്രകള്‍ ഓര്‍മ്മകള്‍ക്ക് വേണ്ടിയാകുമ്പോള്‍ ആ യാത്രകള്‍ ഓര്‍മ്മകളിലും ത്രില്ലിംഗ് അനുഭവമായിരിക്കേണ്ടേ? അങ്ങനെ യാത്രകളെ സ്നേഹിക്കുന്നവര്‍ക്ക് കണ്ണും പൂട്ടി ഇങ്ങോട്ട് വരാം.  കോലാലംപൂരിന് തൊട്ടടുത്തയാണ് സാഹസികതയുടെ ചെപ്പ് തുറന്ന് പുട്രജയ സഞ്ചാരികളെ കാത്തിരിക്കുന്നത്.

ഒരു മണിക്കൂര്‍ നീളുന്ന ഈ ആകാശ യാത്രമാത്രം ലക്ഷ്യം വച്ച് മലേഷ്യയിലെത്തുന്ന വിനോദ സഞ്ചാരികളും കുറവല്ല. രാവിലെ ഏഴ് മണിയാണ് ബലൂണ്‍ യാത്രയ്ക്ക് ഏറ്റവും അനുയോജ്യം. ഒരു മണിക്കൂറോളം ദൈര്‍ഘ്യം ഉള്ള ഈ സ്വപ്ന തുല്യമായ യാത്ര പൂര്‍ത്തിയാക്കിവരുമ്പോഴേക്കും സിറ്റി തിരക്കുപിടിച്ച് വരുന്നതേ ഉണ്ടാകൂ. വെയിലും കുറവായിരിക്കും. അപ്പോള്‍ നഗരത്തെ അതിന്‍റെ എല്ലാ ഭംഗിയോടും കൂടി ആസ്വദിക്കാനും പറ്റും.
Myballoon Adventure Sdn Bhd യാണ് സഞ്ചാരികള്‍ക്കായി ഇവിടെ ബലൂണ്‍ യാത്ര ഒരുക്കുന്നത്.