സച്ചിന്റെ വീട്ടിലെ പുതിയ അതിഥി; ഒന്നരക്കോടിയുടെ ബിഎംഡബ്ല്യു

0

കാറുകളോട് എന്നും ഹരമുള്ള ആളാണ്‌ നമ്മുടെ ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍. ഇഷ്ടം തോന്നിയാല്‍ ഇതു വാഹനവും സച്ചിന്‍ സ്വന്തമാക്കും. അദ്ദേഹത്തിന്റെ ഗ്യാരേജിലെ ഏറ്റവും പുതിയ കാര്‍ ഇപ്പോള്‍ ഏതാണെന്നറിയാമോ.സെവന്‍ സീരിസ് 750 എല്‍ഐഎം സ്‌പോര്‍ട്ട് എന്ന സൂപ്പര്‍ ലക്ഷ്വറി കാറാണ് സച്ചിന്റെ പുതിയ അതിഥി.

395 സിസി എട്ടു സിലിണ്ടര്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന് 5500 ആര്‍പിഎമ്മില്‍ 450 ബിഎച്ച്പി കരുത്തും 20004500 ആര്‍പിഎമ്മില്‍ 650 എന്‍എം ടോര്‍ക്കുമുണ്ട്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 4.7 സെക്കന്റ് മാത്രം വേണ്ടി വരുന്ന കാറിന്റെ പരമാവധി വേഗത 250 കിലോമീറ്ററാണ്. ഏകദേശം 1.59 കോടി രൂപയാണ് 750 എല്‍ഐഎം സ്‌പോര്‍ട്ടിന്റെ മുംബൈ എക്‌സ് ഷോറൂം വില.സച്ചിന്റെ ഇഷ്ടാനുസരണം മാറ്റങ്ങള്‍ വരുത്തിയാണ് കാര്‍ പുറത്തിറക്കിയിരിക്കുന്നത്.

ബിഎംഡബ്ല്യുവിന്റെ ഹൈബ്രിഡ് വാഹനമാണ് ഐ 8 ഇന്ത്യയിലെ ആദ്യ ഉടമയും സച്ചിനാണ്. കൂടാതെ നിസാന്‍ ജിടിആര്‍, ബിഎംഡബ്ല്യു എം5 ലിമിറ്റഡ് എഡിഷന്‍, ബിഎംഡബ്ല്യു എക്‌സ് 5 എം സച്ചിന്റെ പേര് ആലേഖനം ചെയ്തിരിക്കുന്ന ബിഎംഡബ്ല്യു 760 എല്‍ഐ,ബിഎംഡബ്ല്യു എം6 ഗ്രാന്‍ഡ് കൂപ്പേ, മേര്‍സിഡസ് ബെന്‍സ് സി63 എഎംജി, ഔഡി ക്യൂ7, ബിഎംഡബ്ല്യു ഐ8, ബിഎംഡബ്യു 3 സീരീസ് തുടങ്ങി നിരവധി കാറുകള്‍ക്ക് സച്ചിന്റെ ഗ്യാരേജില്‍ ഇടം നേടിയിട്ടുണ്ട്.