2021 മിസ് യൂണിവേഴ്സ് സിംഗപ്പൂർ കിരീടം ചൂടി മിസ് നന്ദിത ബന്ന

0

മിസ് യൂണിവേഴ്സ് സിംഗപ്പൂർ 2021 കിരീടം ചൂടി മിസ് നന്ദിത ബന്ന എന്ന ഇരുപത്തിയൊന്നുകാരി. കൊറോണ പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് രാജ്യമാകെ രോഗഭീതിയിലായിരുന്നങ്കിൽ കൂടി മത്സരാർത്ഥികളുടെ പോരാട്ട വീര്യത്തെ ഈ മഹാമാരിക്ക് ഒട്ടുംതന്നെ കുറയ്ക്കാൻ സാധിച്ചില്ല എന്ന് തന്നെ പറയാം.
എട്ട് ഫൈനലിസ്റ്റുകൾ ആദ്യമായി ഡിജിറ്റൽ ഫോർമാറ്റിൽ www.thefrontrow.style- ന്റെ ഭാഗമായ ഒരു മത്സരം എന്ന സവിശേഷതകൂടി ഇത്തവണ ഉണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച, 17 സെപ്റ്റംബർ 2021 രാത്രി 9 മണിക്കായിരുന്നു മത്സരം.

ഈ എട്ടു ഫൈനലിസ്റ്റുകളിൽ നിന്നാണ് നന്ദിത ബന്ന ഈ സുവർണ്ണ നേട്ടം കൈക്കലാക്കിയിരിക്കുന്നത്. സ്ത്രീകൾക്ക് അവരുടെ കാഴ്ചപ്പാടുകൾ പങ്കിടാനും അവർ വിശ്വസിക്കുന്ന കാര്യങ്ങൾക്കായി നിലകൊള്ളാനും ഒരു ആഗോള പ്ലാറ്റ് ഫോം കൂടി ഈ മത്സരം നൽകുന്നു എന്ന് നന്ദിത ബന്ന അഭിപ്രായപ്പെട്ടു.

കനിൽസ്കൈ അഡ്രിയാനാണ്(21) ഫസ്റ്റ് റണ്ണർ അപ്പ് സ്ഥാനം സ്വന്തമാക്കിയത്, ലിയാ ടാൻ സെക്കന്റ് റണ്ണർ അപ്പ് സ്ഥാനവും സ്വന്തമാക്കി. ബന്ന ഇപ്പോൾ സിംഗപ്പൂരിനെ പ്രതിനിധീകരിച്ച് ഇസ്രായേലിലെ എയിലാറ്റിൽ നടക്കുന്ന 70 -ാമത് മിസ്സ് യൂണിവേഴ്സ് അന്താരാഷ്ട്ര മത്സരമായ ഡിസംബറിൽ പങ്കെടുക്കും.