മലേഷ്യയിൽ ജോഹോർ സ്റ്റേറ്റിൽ മലയാളി മരിച്ചു

1

ക്വാലാലമ്പൂർ ∙ മലേഷ്യയിൽ ജോഹോർ സ്റ്റേറ്റിൽ ജോലി ചെയ്തിരുന്ന കണ്ണൂർ തളിപ്പറമ്പ് സ്വദേശി കുത്തോട്ടുങ്കൽ റിജു സണ്ണി (35) അന്തരിച്ചു. കോവിഡ് ചികിത്സയിലിരിക്കെ ന്യുമോണിയ സ്ഥിരീകരിക്കുകയായിരുന്നു.

തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവർ സണ്ണിയുടെയും റോസ് ലീനയുടെയും മകനാണ്. ഷോബി ഡേവിഡ് ആണ് ഭാര്യ. മകൾ സിയോണ. സംസ്കാരം ജോഹോറിൽ നടത്തും.