ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രിക്ക് താമരപ്പൂവുകള്‍ കൊണ്ട് തുലാഭാരം നടത്തും

0

ഗുരുവായൂര്‍: ശനിയാഴ്‌ച്ച ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി താമരപ്പൂവുകള്‍ കൊണ്ട് തുലാഭാരം നടത്തും. ഇതിനായി 112 കിലോ താമരപ്പൂക്കള്‍ എത്തിക്കുമെന്നും ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ അറിയിച്ചു.

നാഗര്‍കോവിലില്‍ നിന്നാണ്‌ തുലാഭാരത്തിനാവശ്യമായ താമരപ്പൂക്കള്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കെത്തിക്കുന്നത്‌. 112 കിലോ താമരപ്പൂക്കളിൽ നിന്നും ആവശ്യാനുസരണം പൂക്കൾ ഉപയോഗിക്കുമെന്നും ദേവസ്വം ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസ്‌ അറിയിച്ചു.

2008 ജനുവരിയില്‍ ഗുരുവായൂരില്‍ ക്ഷേത്രദര്‍ശന്തതിനെത്തിയപ്പോഴും മോദി താമരപ്പൂക്കള്‍ കൊണ്ട്‌ തുലാഭാരം നടത്തിയിരുന്നു. കദളിപ്പഴം കൊണ്ടും തുലാഭാരം ഉണ്ടായിരുന്നു. അന്ന്‌ ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.