റൗഡി ബേബിയായി നവ്യ; തകർപ്പൻ ഡാൻസ് വീഡിയോ വൈറലാകുന്നു

0

സായി പല്ലവിക്ക് മാത്രമല്ല തനിക്കും റൗഡി ബേബിയായി കിടിലൻ ഡാൻസ് കളിക്കാനറിയാമെന്ന് തെളിയിച്ചിരിക്കയാണ് മലയാളത്തിന്റെ പ്രിയ താരം നവ്യ നായർ.ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ലോകത്ത് വമ്പന്‍ ഹിറ്റായി മാരിയ റൗഡി ബേബി എന്ന ഗാനത്തിനൊപ്പമുള്ള ഡാന്‍സിലൂടെയാണ് നവ്യ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുന്നത്.

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ജഗതി ശ്രീകുമാറിന്‍റെ വീട്ടിലെത്തി അദ്ദേഹത്തിനൊപ്പം പാട്ടുപാടിയ നവ്യയുടെ ഇന്‍സ്റ്റഗ്രാം വീഡിയോ വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുകയാണ് നവ്യയുടെ ഒന്നര മിനിട്ട് ദൈര്‍ഖ്യമുള്ള ഡാൻസ് വീഡിയോ.ദിവസങ്ങള്‍ക്കകം 7 ലക്ഷത്തോളം പേരാണ് നവ്യയുടെ ഡാന്‍സ് കണ്ടത്.

സായി പല്ലവി ധനുഷ് ജോഡികളുടെ തകർപ്പൻ ഡാൻസിനെ നവ്യ മോശമാക്കി എന്ന വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നു കേൾക്കുന്നുണ്ട്. സായ്പല്ലവിയുടെ നൃത്തതിന്റെ സമീപത്ത് പോലും ഇതെത്തില്ല എന്ന് ചിലർ കമമന്റുകളിൽ കുറിക്കുന്നു. ഈ കമന്റിനുള്ള മറുപടിയുമായി ചിലർ രംഗത്തെത്തിയിട്ടുണ്ട് സായി പല്ലവി ഊർജ്ജസ്വലതയോടെ കളിച്ച ചുവടുകൾ നവ്യ സിമ്പിൾ ആയി ചെയ്തു എന്നാണ് ആരാധകരുടെ പക്ഷം.

2019ൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച ഡാൻസ് നമ്പറാണ് മാരി–2വിലെ റൗഡിബേബി എന്ന ഗാനം. ധനുഷിന്റെയും സായ്പല്ലവിയുടെയും നൃത്തച്ചുവടുകൾ തന്നെയായിയുന്നു ഗാനത്തെ ശ്രദ്ധേയമാക്കിയത്.

അതേസമയം ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഏറ്റവും അധികം കാഴ്ചക്കാരെ സ്വന്തമാക്കിയ യു ട്യൂബ് ഗാനമെന്ന റെക്കോര്‍ഡും സ്വന്തമാക്കി കുതിക്കുകയാണ് സായി പല്ലവി-ധനുഷ് ടീമിന്‍റെ മാരി ടുവിലെ റൗഡി ബേബി എന്ന ഗാനം. 31 കോടിയോളം കാഴ്ചക്കാരുമായാണ് റൗഡി ബേബി ഒന്നാം സ്ഥാനത്ത് തുടരുന്നത്.

രണ്ടാം സ്ഥാനത്തുള്ള വച്ചിന്‍ഡയ്ക്ക് 19 കോടിയോളം കാഴ്ചക്കാരാണ് ഉള്ളത്. നേരത്തെ ബില്‍ബോര്‍ഡ് യൂട്യൂബ് ചാര്‍ട്ടിലെ നാലാം സ്ഥാനമടക്കം റൗഡി ബേബി സ്വന്തമാക്കിയിരുന്നു. യൂട്യൂബ് ട്രെന്‍ഡിംഗ് പട്ടികയില്‍ ആദ്യം തന്നെ ഇടം നേടിയ റൗഡി ബേബി ഒരോ മണിക്കൂറിലും ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടുകയാണ്.