വിഘ്നേഷിന് 20 കോടിയുടെ ബംഗ്ലാവ്, നാത്തൂന് 30 പവൻ സ്വർണം

0

വിവാഹസമ്മാനമായി വിഘ്‌നേഷ് ശിവന് നയന്‍താര 20 കോടിയുടെ ബംഗ്ലാവ് നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍. വിഘ്‌നേഷിന്റെ പേരിലാണ് ബംഗ്ലാവ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നയന്‍താരയ്ക്ക് വിഘ്‌നേഷ് 5 കോടി വിലവരുന്ന ഡയമണ്ട് മോതിരമാണ് സമ്മാനമായി നല്‍കിയത്. വിവാഹച്ചടങ്ങിൽ നയൻതാര ധരിച്ചിരുന്ന ആഭരണങ്ങൾ മുഴുവൻ വിഘ്നേഷ് വാങ്ങി നൽകിയതാണ്. രണ്ടര മുതൽ മൂന്നു കോടി രൂപ വരെ വിലയുള്ള ആഭരണങ്ങളാണ് നയൻതാര വിവാഹച്ചടങ്ങിൽ ധരിച്ചത്. വിഘ്നേഷിന്റെ സഹോദരി ഐശ്വര്യയ്ക്ക് നയൻതാര 30 പവൻ സ്വർണാഭരണങ്ങളും സമ്മാനിച്ചു. വിഘ്നേഷിന്റെ അടുത്ത ബന്ധുക്കൾക്ക് വിലപിടിപ്പുള്ള ആഡംബര വസ്തുക്കളും നൽകി

കഴിഞ്ഞ ദിവസമായിരുന്നു പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ ഇരുവരും വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. വര്‍ണാഭമായ ചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങളും സിനിമാലോകത്തെ സുഹൃത്തക്കളും സന്നിഹിതരായിരുന്നു. ഇരുവരുടെയും ഏഴ് വർഷത്തെ പ്രണയത്തിന്റെ സാക്ഷാത്കാരമായ വിവാഹദിനത്തിൽ അത്യാഡംബര ചടങ്ങുകൾക്കാണ് ചെന്നൈ മഹാബലിപുരത്തെ റിസോർട്ട് സാക്ഷ്യം വഹിച്ചത്.

രാധിക ശരത്കുമാര്‍, സൂര്യ, ജ്യോതിക, വിജയ്, രജനികാന്ത്, ഷാരൂഖ് ഖാന്‍, ശരത് കുമാര്‍, കാര്‍ത്തി, ദിവ്യദര്‍ശിനി, ദിലീപ്, എ.എല്‍ വിജയ് തുടങ്ങി സിനിമാരംഗത്തെ പ്രമുഖര്‍ വിവാഹത്തിനെത്തിയിരുന്നു.