യുഎസ് ആർമിയുടെ 2 ഹെലികോപ്റ്ററുകൾ തകർന്ന് 9 സൈനികർ മരിച്ചു

0

കെന്റക്കിയിൽ യുഎസ് ആർമിയുടെ രണ്ട് അത്യാധുനിക ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾ തകർന്നുവീണു. പതിവ് പരിശീലനം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ 9 സൈനികർ മരിച്ചു.

ഹെലികോപ്റ്ററിലുണ്ടായിരുന്ന ആളുകളുടെ എണ്ണം വ്യക്തമല്ല. അപകട കാരണം അന്വേഷിച്ചുവരികയാണ്. അമേരിക്കൻ സൈന്യത്തിന്റെ മുൻനിര യൂട്ടിലിറ്റി ഹെലികോപ്റ്ററാണ് ബ്ലാക്ക് ഹോക്ക്.