ബഹ്റൈനിലേക്ക് നോര്‍ക്ക വഴി നിയമനം; അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 12

0

തിരുവനന്തപുരം: ബഹ്റൈനിലെ ഒരു പ്രമുഖ ആശുപത്രിയിലെക്ക് നോർക്ക റൂട്സ് വഴി സ്റ്റാഫ് നഴ്സുമാരെ തിരഞ്ഞെടുക്കുന്നു. ബി.എസ്.സി/ജി.എൻ.എം യോഗ്യതയും കുറഞ്ഞത് ഒരു വർഷം മെഡിക്കൽ സർജിക്കൽ / ഐസിയു / ഓപ്പറേഷൻ തീയറ്റർ പ്രവൃത്തിപരിചയം ഉള്ള വനിതാ നഴ്സുമാർക്കും, ബിഎസ്‍സി നഴ്സിങ്ങും എമർജൻസി/ആംബുലൻസ്/പാരാമെടിക് ഡിപ്പാർട്മെന്റുകളിൽ രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള പുരുഷ നഴ്സുമാർക്കും അപേക്ഷിക്കാം.

അഭിമുഖം ഓൺലൈൻ മുഖേന നടത്തുന്നതാണ്. ഓൺലൈൻ അഭിമുഖ തീയതിയും സമയവും പിന്നീട് അറിയിക്കുന്നതാണ്. പ്രായപരിധി 35 വയസ്സ് . ശമ്പളം കുറഞ്ഞത് 350 ബഹ്റൈനി ദിനാർ ലഭിക്കും (ഏകദേശം 76,000/- ഇന്ത്യൻ രൂപ). താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോർക്ക റൂട്സിന്റെ വെബ്സൈറ്റ് മുഖേന www.norkaroots.org മുഖേന അപേക്ഷിക്കേണ്ടതാണ് എന്ന നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 12, 2023. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്. ഇന്ത്യയില്‍ നിന്നും 18004253939, വിദേശത്തുനിന്നും +91-8802012345 (മിസ്സ്ഡ് കോള്‍ സര്‍വ്വീസ്).