ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ മലേഷ്യയില്‍ സൗജന്യ ഇ-വിസ

0
PE_Template_800x800_4

ന്യൂഡല്‍ഹി : ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ ഇഷ്ടരാജ്യമായ മലേഷ്യ സന്ദര്‍ശിക്കാനായി ഇനിമുതല്‍ സൗജന്യ ഇ-വിസ സൗകര്യം ഉപയോഗപ്പെടുത്താം.മലേഷ്യന്‍ ടൂറിസം മന്ത്രി മൊഹമ്മദ് നസ്രി അബ്ദുല്‍ അസീസ്‌ ന്യൂഡല്‍ഹിയിലാണ് പ്രഖ്യാപനം നടത്തിയത് .

.ഇന്ത്യക്കാര്‍ക്ക് ഇ-വിസ സൗകര്യം നിലവില്‍ വന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞു.എന്നാല്‍ അറൈവല്‍ വിസ സൗകര്യം ഇന്ത്യക്കാര്‍ക്ക് മലേഷ്യയില്‍ ലഭ്യമല്ല ഏകദേശം 45 അമേരിക്കന്‍ ഡോളര്‍ ഓണ്‍ലൈന്‍ വഴി അടിച്ചു കഴിഞ്ഞു ആവശ്യമുള്ള വിവരങ്ങള്‍ നല്‍കിയാല്‍ 48 മണിക്കൂറിനുള്ളില്‍ ഇ -വിസ ലഭ്യമാകും.ഈ വിസ ഉപയോഗിച്ച് 15 ദിവസം വരെ മലേഷ്യ സന്ദര്‍ശിക്കാം .25 ഡോളര്‍ വിസയുടെ ഫീയും ,20 ഡോളര്‍ സര്‍വീസ് ചാര്‍ജുമാണ് ഈടാക്കിയിരുന്നത് .വിസ ഫീ സൗജന്യമാകുന്നതോടെ വെറും 20 ഡോളര്‍ സര്‍വീസ് ചാര്‍ജ് മാത്രം നല്‍കിയാല്‍ മലേഷ്യ സന്ദര്‍ശിക്കാനുള്ള അവസരമാണ് നിലവില്‍ വന്നത് .ഇന്ത്യയിലെ പ്രമുഖ പട്ടണങ്ങളില്‍ നിന്നെല്ലാം കുറഞ്ഞ ചെലവില്‍ വിമാനസര്‍വീസ് മലേഷ്യയിലേക്കുള്ളതിനാല്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍  വന്‍വര്‍ധന പ്രതീക്ഷിക്കുന്നു.വിസയുടെ സര്‍വീസ് ചാര്‍ജ് ,പാസ്പോര്‍ട്ട്‌ കോപ്പി ,റിട്ടേണ്‍ വിമാനടിക്കറ്റ് തുടങ്ങിയവ ഓണ്‍ലൈന്‍ വഴി കൊടുത്തു കഴിഞ്ഞാല്‍ 24 മുതല്‍ 48 മണിക്കൂറിനുള്ളില്‍ വിസയുടെ കോപ്പി ലഭ്യമാകും .ചൈനയ്ക്ക് ഇതേ സൗകര്യം നല്‍കിയത് വഴി ടൂറിസത്തില്‍ വന്‍ കുതിപ്പാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത് .ഇന്തോനേഷ്യ സൌജന്യമായി ഇന്ത്യക്കാര്‍ക്ക് അറൈവല്‍ വിസ  നല്‍കുന്നത് മലേഷ്യയെ കാര്യമായി ബാധിക്കുന്നതും ഈ തീരുമാനത്തിന് കാരണമായി .http://www.windowmalaysia.my എന്ന വെബ്സൈറ്റ് വഴി ഇ-വിസയ്ക്ക് അപേക്ഷ നല്‍കാം.

2015-ല 7.5 ലക്ഷം ഇന്ത്യക്കാര്‍ മലേഷ്യ സന്ദര്‍ശിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.എന്നാല്‍ 2017-ല്‍ 10 ലക്ഷം ഇന്ത്യക്കാരെ ലക്ഷ്യമാക്കിയാണ് മലേഷ്യ സൗജന്യമായി ഇ-വിസ നല്‍കുന്നത് .കൊലാലംപൂരും ,ലങ്കാവിയും മാത്രമല്ല മലേഷ്യയെന്നും ,സാബാ ,സരാവാക്കിലെ മനോഹരമായ പ്രദേശങ്ങളും ആസ്വദിക്കണമെന്നും ടൂറിസം മന്ത്രാലയം പറഞ്ഞു .

കേരളത്തില്‍ കൊച്ചിയില്‍ നിന്ന് ആഴ്ചയില്‍ 21 സര്‍വീസുകളും ,തിരുവനന്തപുരത്ത്‌ നിന്ന് 4 സര്‍വീസുകളും മലേഷ്യയിലേക്ക് എയര്‍ ഏഷ്യ ,മലിന്‍ഡോ തുടങ്ങിയ വിമാന കമ്പനികള്‍ നടത്തുന്നുണ്ട് .കോഴിക്കോട് സര്‍വീസിനുള്ള സാധ്യതയെക്കുറിച്ച് എയര്‍ ഏഷ്യ പഠനം നടത്തുന്നു .അതുകൊണ്ട് തന്നെ കേരളത്തിനകത്തും ,പുറത്തുമുള്ള മലയാളികളും ധാരാളമായി മലേഷ്യയിലേക്ക് അവധിക്കാലം ആഘോഷിക്കാനായി പറക്കുമെന്ന് തന്നെയാണ് സൂചനകള്‍ .