6 വയസ്സുള്ള മകനു മുന്നിൽ ശാരീരിക ബന്ധം, വിഡിയോ വൈറൽ; വനിതാ കോൺസ്റ്റബിൾ അറസ്റ്റിൽ

0

ജയ്പുർ∙ ആറു വയസ്സുള്ള മകനു മുന്നിൽ സീനിയർ ഉദ്യോഗസ്ഥനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട വനിത കോൺസ്റ്റബിളിനെ അറസ്റ്റു ചെയ്തു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെയാണ് നടപടി. പോക്സോ നിയമപ്രകാരം രാജസ്ഥാൻ പൊലീസിലെ സ്പെഷൽ ഓപറേഷൻസ് ഗ്രൂപ്പാണ് അറസ്റ്റു ചെയ്തത്.

യുവതി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട സീനിയർ പൊലീസ് ഓഫിസറെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. സംഭവത്തിൽ അജ്മൽ ബെവാറിലെ സർക്കിൾ ഓഫിസർ ഹീരാലാൽ സൈനിയെയും ജയ്പുർ പൊലീസ് കമ്മിഷണറേറ്റിലെ വനിതാ കോൺസ്റ്റബിളിനേയും സസ്പെൻഡ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ യുവതിയെ ഈ മാസം 17വരെ റിമാൻഡിൽ വിട്ടു.

യുവതിയുടെ ജന്മദിനം ആഘോഷിക്കാൻ അജ്മീറിലെ ഒരു റിസോർട്ടിൽ എത്തിയതായിരുന്നു ഇരുവരും. ആഘോഷത്തിനിടെ നീന്തൽ കുളത്തിൽവച്ച് ഇരുവരും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങൾ യുവതിയുടെ മൊബൈലിൽ പകർത്തുകയായിരുന്നു. ഇത് അബദ്ധത്തിൽ വാട്സാപ് സ്റ്റാറ്റസ് ആവുകയും വൈകാതെ സമൂഹമാധ്യമത്തിൽ വൈറലാകുകയും ചെയ്തു. യുവതിയുടെ കുട്ടിയേയും നീന്തൽ കുളത്തിൽ കാണാം. യുവതിയുടെ സ്റ്റാറ്റസ് കണ്ട ഭർത്താവാണ് പൊലീസിൽ പരാതി നൽകിയത്. ഉദ്യോഗസ്ഥൻ തന്റെ ഭാര്യയുടെ മുന്നിൽവച്ച് മകനെ മോശമായി സ്പർശിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്.