മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തോട് അശ്ലീലച്ചുവയുള്ള മറുപടി; എന്‍. പ്രശാന്തിനെതിരേ പോലീസ് കേസെടുത്തു

0

കൊച്ചി: ആഴക്കടൽ മത്സ്യബന്ധനവിവാദവുമായി ബന്ധപ്പെട്ട് കെഎസ്ഐഎൻസി (കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ) എംഡിയായ എൻ പ്രശാന്തിനോട് പ്രതികരണം തേടിയ മാധ്യമപ്രവർത്തകയ്ക്ക് ലഭിച്ചത് അശ്ലീലച്ചുവയുള്ള തരം സ്റ്റിക്കറുകളാണ്. മാധ്യമപ്രവര്‍ത്തകയോട് വാട്‌സാപ്പില്‍ മോശം പരാമര്‍ശം നടത്തിയതിന് എന്‍.പ്രശാന്ത് ഐ.എ.എസിനെതിരേ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്തി എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ആഴക്കടല്‍ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തേടിയ ‘മാതൃഭൂമി’ ലേഖികയോടാണ് എന്‍.പ്രശാന്ത് മോശമായി പെരുമാറിയത്. എന്തടിസ്ഥാനത്തിലാണ് ഔദ്യോഗിക പ്രതികരണം തേടുമ്പോൾ ഇത്തരം മോശം സ്റ്റിക്കറുകൾ അയക്കുന്നതെന്ന് ചോദിച്ചപ്പോൾ, അതുവരെ അയച്ച സ്റ്റിക്കറുകൾ ഡിലീറ്റ് ചെയ്ത്, ആള് മാറിപ്പോയി, വാർത്ത കിട്ടാനുള്ള വഴിയിതല്ലെന്നും, ചില മാധ്യമപ്രവർത്തകർ ശുചീകരണത്തൊഴിലാളികളേക്കാൾ താഴ്ന്നവരാണെന്നും എൻ പ്രശാന്തിന്റെ മറുപടി.

പത്രത്തിലൂടെ ഇത് വാർത്തയാവുകയും, ചാറ്റ് സ്ക്രീൻഷോട്ടുകൾ പുറത്തുവരികയും ചെയ്തപ്പോൾ, മാധ്യമപ്രവർത്തകരും അല്ലാത്തവരും അടക്കം നിരവധിപ്പേരാണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. സംഭവം വിവാദമായതിനെത്തുടർന്ന്, എൻ പ്രശാന്തല്ല താനാണ് മറുപടികൾ അയച്ചതെന്ന് പറഞ്ഞ് ഭാര്യ ലക്ഷ്മി പ്രശാന്ത് രംഗത്തെത്തിയിട്ടുണ്ട്.

പ്രശാന്തിനെതിരായ പരാതിയില്‍ പോലീസ് നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. കേസെടുക്കുന്നത് സംബന്ധിച്ച് ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷനില്‍നിന്ന് നിയമോപദേശവും തേടി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താമെന്നായിരുന്നു പോലീസിന് ലഭിച്ച നിയമോപദേശം. മാധ്യമപ്രവർത്തകർ ഉദ്യോഗസ്ഥനോട് വിവരങ്ങള്‍ തേടുന്നത് തൊഴിലിന്റെ ഭാഗമാണ്. വിവരങ്ങള്‍ നല്‍കാനും നല്‍കാതിരിക്കാനും ഉദ്യോഗസ്ഥന് അവകാശമുണ്ട്. എന്നാല്‍, മോശമായ പ്രതികരണം പാടില്ലെന്നും നിയമോപദേശത്തില്‍ വ്യ . തുടര്‍ന്നാണ് പോലീസ് പ്രശാന്തിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.