പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0

മസ്കത്ത്: പ്രവാസി മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. മസ്‌കത്ത് എയർപോർട്ടില്‍ ട്രാവൽസിറ്റിയിൽ ജോലി ചെയ്തിരുന്ന കണ്ണൂർ കാഞ്ഞിരോട് സ്വദേശി ബ്ലെസ്സിംഗ്സ് കുട്ടിസൻ ഹാജിയുടെ മകൻ പി.സി ഹാഷിം (53) ആണ് മരിച്ചത്. ഹൃദയാഘാതം മൂലം മസ്‍കത്ത് അപ്പോളോ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

കുടുംബവുമൊത്ത് റുസൈൽ സിറ്റി സെന്ററിനടുത്തായിരുന്നു ഹാഷിം താമസിച്ചിരുന്നത്. മസ്‍കത്തിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് പരിശോധനക്ക് ശേഷം നെഗറ്റീവ് ആണെങ്കിൽ നാട്ടിലേക്ക്‌ കൊണ്ടുപോവാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

മാതാവ്: പള്ളികച്ചാലിൽ ആസിയുമ്മ. ഭാര്യ: തസ്നീമ ഹാഷിം. മക്കൾ: നിദ ഹാഷിം, നിഹാൽ ഹാഷിം, നുഹ ഹാഷിം. സഹോദരങ്ങൾ: ഹലീമ, മൊയ്തു, ഖദീജ, ജുബൈരിയ, മയ്മൂന, ഹഫ്‍സത്ത്, റാബിയ.