ടിക്കറ്റ് നിരക്കില്‍ ഏഴു ശതമാനം ഇളവ്; പ്രവാസി മലയാളികൾക്കു വിമാന ടിക്കറ്റ് നിരക്കിൽ ഇളവുമായി നോർക്കയും ഒമാൻ എയർലൈനസും

0

പ്രവാസി മലയാളികൾക്കു വിമാന ടിക്കറ്റ് നിരക്കിൽ ഇളവുമായി നോർക്കയും ഒമാൻ എയർലൈനസും. ഇന്ത്യയില്‍ നിന്നും വിദേശത്തേക്കും തിരിച്ചും ഒമാന്‍ എയര്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന പ്രവാസി മലയാളികള്‍ക്ക് ഇനി ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കും.

നോര്‍ക്ക ഫെയര്‍ എന്ന പേരിലാണ് സൗജന്യനിരക്കിലുള്ള ടിക്കറ്റ് ലഭിക്കുക. നോര്‍ക്ക ഐഡന്റിറ്റി കാര്‍ഡുള്ള വിദേശ മലയാളികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഏഴു ശതമാനം ഇളവ് അനുവദിക്കുതാണ് പദ്ധതി. പദ്ധതിയുടെ ധാരണാപത്രം ഒമാൻ എയർ അധികൃതർ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ കൈമാറി.പ്രവാസികളുടെ 18 വയസ്സിൽ താഴെയുള്ള മക്കൾക്കും ഇളവ് ലഭിക്കും.

നോര്‍ക്ക റൂട്ട്‌സിന്റെയും ഒമാന്‍ എയറിന്റെയും വെബ്സൈറ്റ്, ഒമാന്‍ എയറിന്റെ ഇന്ത്യയിലെ ഓഫീസുകള്‍, ഓണ്‍ലൈന്‍ ലിങ്കുകള്‍ എന്നിവ വഴി ഈ ആനുകൂല്യം ഉപയോഗപ്പെടുത്താം.

ടിക്കറ്റ് എടുക്കുമ്പോള്‍ NORK2018 എന്ന കോഡ് നല്‍കണം. ഇപ്പോള്‍ നോര്‍ക്ക ഐഡന്റിറ്റി കാര്‍ഡ് ഇല്ലാത്തവര്‍ക്ക് കാര്‍ഡ് ലഭിക്കുതിനുള്ള വിശദവിവരങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് കോള്‍ സെന്ററില്‍ നിന്ന് ലഭിക്കും. ഫോണ്‍: 1800 425 3939, 0471 233 33 39. ഇതിലൂടെ ടിക്കറ്റ് നിരക്കിൽ വലിയ ആശ്വാസമാണ് പ്രവാസികൾക്ക് കൈവരുക. ഒമാനും നോർക്കയുമായുള്ള ഈ കരാർ ഗൾഫിലെ മറ്റ് എയർലൈനുകൾ കൂടി ഏറ്റെടുക്കുമോ എന്നാണ് പ്രവാസികൾ ഇപ്പോൾ ആകാംഷയോടെ കാത്തിരിക്കുന്നത്. 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.