സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് മലപ്പുറം സ്വദേശി

0

മലപ്പുറം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മലപ്പുറം രണ്ടത്താണി സ്വദേശി മൂസ (72)യാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജിൽ ചികിത്സയിലായിരുന്നു.

ജില്ലയില്‍ രോഗികളുടെ എണ്ണവും വര്‍ധിക്കുകയാണ്. ബുധനാഴ്ച മലപ്പുറം ജില്ലയില്‍നിന്നുള്ള 352 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.