കിം ജോംഗ് നാം വധം: കസ്റ്റഡിയിലെടുത്ത ഉത്തരകൊറിയക്കാരനെ വിട്ടയച്ചു

0

ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉനിന്റെ സഹോദരൻ കിം ജോങ് നാമിന്റെ മരണത്തിൽ കസ്റ്റഡിയിലെടുത്ത ഉത്തരകൊറിയക്കാരനെ വിട്ടയച്ചു. റി ജോങ് ചോൾ എന്ന ഇയാളെ ഉത്തര കൊറിയയിലേക്ക് തിരിച്ചയക്കുമെന്നും മലേഷ്യൻ പോലീസ് വ്യക്തമാക്കി. ആവശ്യമായ തെളിവുകൾ ലഭിക്കാത്തത്തിനെ തുടർന്നാണ് ഇയാളെ വിട്ടയക്കുന്നതെന്നും മലേഷ്യൻ അറ്റോണി ജനറൽ വ്യക്തമാക്കി.
കേസിൽ കുറ്റാരോപിതരായ രണ്ട് സത്രീകളെ നേരത്തേ കോടതിയില്‍ ഹാജരാക്കിയിരുന്നു.
ഇവർക്കെതിരെ കോടതി കൊലക്കുറ്റം ചുമത്തി.

ക്വലാലംപൂര്‍ വിമാനത്താവളത്തില്‍വെച്ച് കഴിഞ്ഞ മാസം 13നാണ് കിം കൊല്ലപ്പെടുന്നത്. വിയറ്റ്‌നാംകാരിയായ ഡോണ്‍ തി ഹ്യോങ് , ഇന്തോനേഷ്യക്കാരിയായ സിതി അയിഷ എന്നിവര്‍ ചേര്‍ന്ന് വി എക്‌സ് എന്ന മാരക വിഷം കിംമിന്റെ മുഖത്ത് തേക്കുകയായിരുന്നുവെന്നാണ് കേസ്