99ാം വയസ്സിൽ ഈ അമ്മൂമ്മയുടെ ആഗ്രഹം ഒന്ന് ജയിലിൽ കിടക്കാൻ!!

0

വാർദ്ധക്യം രണ്ടാം ബാല്യമാണെന്നാണ് പൊതുവേ പറയാറ്. എന്ന് വച്ച് ബാല്യാവസ്ഥയിലെ ദുർവാശികളെല്ലാം വാർദ്ധക്യത്തിൽ വന്നാൽ എങ്ങനെയിരിക്കും?കിഴക്കൻ നെതർലാന്റ്സിലെ നിച്ച്മെഗൻ ഗ്രാമത്തിലെ ആനി മുത്തശ്ശി എന്നാൽ 99ാം വയസ്സിൽ ഒരു ദുർവാശി കാണിച്ചു. ആനി അമ്മൂമ്മയ്ക്ക് പ്രായത്തിൽ ഒരിടം വരെ പോണം, എങ്ങോട്ടാണെന്ന് അറിയാമോ? ജയിലിലേക്ക്!! വെറുതേ അങ്ങ് പോയാൽ പോര, പോലീസ് എത്തി അറസ്റ്റ് ചെയ്ത് തന്നെ കൊണ്ട് പോണം.

കുറേ നാളായി ആനി മുത്തശ്ശിയുടെ മനസിൽ ഈ ആഗ്രഹം മൊട്ടിട്ടിട്ട്. ആനി മുത്തശ്ശിയുടെ ആഗ്രഹം കേട്ട് മക്കളും ചെറുമക്കളും ആദ്യം ഒന്ന് അന്പരന്നെങ്കിലും ആഗ്രഹം സാധിച്ച് കൊടുക്കാൻ തന്നെ ഇവർ മുന്നോട്ട് വരികയായിരുന്നു. വീട്ടിനടുത്തെ അറിയാവുന്ന പോലീസ് ഉദ്യോഗസ്ഥനോട് കാര്യം അവതരിപ്പിച്ചു. ആദ്യം കുറച്ച് ഒഴിവുകഴിവ് പറഞ്ഞെങ്കിലും ആഗ്രഹം സാധിച്ച് കൊടുക്കാൻ അവർ തയ്യാറാകുകയായിരുന്നു. പോലീസ് വീട്ടിലെത്തി ആനി മുത്തശ്ശിയെ കസ്റ്റഡിയിലെടുത്തു. വിലങ്ങ് വച്ച് ജയിലിലേക്ക് കൊണ്ട് പോയി. ജയിലിൽ കിടന്നു ഫോട്ടോകൾ എടുത്തു. ഈ ഫോട്ടോകൾ ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ വൈറലാണ്.

ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചുവെന്നാണ് മുത്തശ്ശി ജയിൽ വാസത്തോട് പ്രതികരിച്ചത്.