അബുദാബി: ഫെബ്രുവരി 15ന് മുന്‍പ് എമിറേറ്റ്സ് ഐഡി വിവരങ്ങള്‍ നല്കാത്തവരുടെ ഓട്ടോമാറ്റിക് പേയ്മെന്റുകളും ക്രെഡിറ്റ് കാര്‍ഡുകളും പ്രവര്‍ത്തനരഹിതമാകും. യുഎഇയിലെ ധനകാര്യ സ്ഥാപനങ്ങളെയും ഇത് ബാധിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.എന്നാല്‍ ബാങ്ക് ശാഖകള്‍ വഴിയോ കസ്റ്റമര്‍ സര്‍വീസ് കേന്ദ്രങ്ങള്‍ വഴിയോ ഉള്ള ഇടപാടുകളെ ഇത് ഒരുതരത്തിലും ബാധിക്കില്ല. ഇക്കാലയളവില്‍ അധിക ചാര്‍ജുകളോ പിഴകളോ ഈടാക്കില്ലെന്നും യുഎഇ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഫെബ്രുവരി 28 വരെയാണ് രാജ്യത്തെ ബാങ്കുകള്‍ക്ക് യുഎഇ സെന്‍ട്രല്‍ ബാങ്ക് സമയം അനുവദിച്ചിരിക്കുന്നത്. നിശ്ചിത സമയപരിധിക്കകം വിവരങ്ങള്‍ നല്‍കാത്ത ഉപഭോക്താക്കളുടെ എടിഎം കാര്‍ഡുകള്‍ താല്കാലികമായി പ്രവര്‍ത്തനരഹിതമാവും. ഉപഭോക്താക്കള്‍ക്ക് വിവരങ്ങള്‍ നല്കാന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാങ്കിന്റെ വെബ്സൈറ്റ് വഴിയോ, എമിറേറ്റ്സ് ഐഡിയുടെ പകര്‍പ്പ് ബാങ്കിലേക്ക് ഇ-മെയില്‍ ചെയ്യുക വഴിയോ, മൊബൈല്‍ ബാങ്കിങ്, എടിഎം, കസ്റ്റമര്‍ സര്‍വീസ് കേന്ദ്രങ്ങള്‍ വഴിയോ വിവരങ്ങള്‍ നല്‍കാനാവും
Home Good Reads പ്രവാസികള്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍, ഓട്ടോമാറ്റിക് പേയ്മെന്റുകളും ക്രെഡിറ്റ് കാര്‍ഡുകളും പ്രവര്‍ത്തനരഹിതമാകും
Latest Articles
ഖത്തറില്‍ നിന്ന് സര്‍വീസ് ആരംഭിച്ച് ചൈന സതേണ്‍ എയര്‍ലൈന്‍സ്
ദോഹ: ദോഹയില്‍ നിന്ന് സര്‍വീസ് ആരംഭിച്ച് ചൈന സതേണ്‍ എയര്‍ലൈന്‍സ്. ദോഹ-ഗ്വാങ്ചു നഗരങ്ങളിലേക്ക് ആഴ്ചയില്‍ നാല് സര്‍വീസുകള്‍ എന്ന നിലയിലാണ് തിങ്കളാഴ്ച മുചല്‍ ചൈ സതേണ്‍ എയര്‍ലൈന്‍സ് സര്‍വീസുകള്‍ തുടങ്ങിയത്....
Popular News
ടെസ്ല വൈദ്യുത കാറുകൾക്ക് 1.6 ലക്ഷം രൂപ വരെ വെട്ടിക്കുറച്ചു!
ബംഗളൂരു: ഇന്ത്യയിലേക്കുള്ള വരവ് മാറ്റിവച്ചതിന് പിന്നാലെ ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല വൈദ്യുത വാഹനങ്ങള്‍ക്ക് വലിയ തോതില്‍ വില കുറച്ചു. അമെരിക്ക, ചൈന മാര്‍ക്കറ്റുകളിലാണ് 5 മോഡലുകള്‍ക്ക് വില താഴ്ത്തിയത്. അവസാന...
വീണ്ടും ജീവനെടുത്തോ ബ്ലൂ വെയിൽ ഗെയിം, യുഎസിൽ മരിച്ച ഇന്ത്യൻ വിദ്യാർഥിയുടേത് ആത്മഹത്യയെന്ന് സംശയം
വാഷിംഗ്ടൺ: അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ്. മസാച്യുസെറ്റ്സ് സർവകലാശാലയിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന 20കാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വനപ്രദേശത്തെ നിർത്തിയിട്ട...
പോളിംഗ് ചട്ടങ്ങൾ ലംഘിച്ചു; നടൻ വിജയ്ക്കെതിരെ കേസ്
തമിഴ്നാട്ടിൽ നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്ക്കെതിരെ കേസ്. വോട്ടെടുപ്പ് ദിനത്തിൽ ചട്ടങ്ങൾ ലംഘിച്ച് ആൾക്കൂട്ടത്തിനൊപ്പം പോളിംഗ് സ്റ്റേഷനിലെത്തിയതിനാണ് കേസ്. ആൾക്കൂട്ടവുമായി ബൂത്തിലെത്തിയത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന പരാതിയിലാണ്...
കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകൂ; ഗുണങ്ങളേറെയാണ് …
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് കഞ്ഞിവെള്ളം. ചോറ് കുതിർത്ത് പാകം ചെയ്താൽ അവശേഷിക്കുന്ന വെള്ളമാണിത്. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും നല്ലൊരു പ്രതിവിധിയാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളത്തില്‍ ധാരാളം പ്രോട്ടീനുകളും കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്....
തലയിൽ സി.സി.ടി.വിയുമായി ലിങ്കൻ തിയറ്ററിലേക്ക്; ‘നടന്ന സംഭവം’ പ്രൊമോഷൻ സോംങ്ങ്
ബിജു മേനോൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിഷ്ണു നാരായണൻ സംവിധാനം ചെയ്യുന്ന നടന്ന സംഭവം എന്ന ചിത്രത്തിന്റെ പ്രൊമോഷൻ സോംങ്ങ് പുറത്ത്. അങ്കിത് മേനോൻ സംഗീതം ഒരുക്കിയ പാട്ട്...