മുഖ്യമന്ത്രിയുടെ മകള്‍ വീണയും മുഹമ്മദ് റിയാസും വിവാഹിതരാകുന്നു

0

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരാകുന്നു. ജൂണ്‍ 15-നാണ് വിവാഹം. ലളിതമായി നടത്തുന്ന വിവാഹചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കും പങ്കെടുക്കുക.

ഐടി മേഖലയിലാണ് വീണ പ്രവര്‍ത്തിക്കുന്നത്. എസ്എഫ്‌ഐയിലൂടെയാണ് റിയാസിന്റെ രാഷ്ട്രീയ പ്രവേശം. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് പദവിക്ക് ശേഷമാണ് അഖിലേന്ത്യാ പ്രസിഡന്റ് ആകുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.