ഇനി പ്രീ പെയ്ഡ് വൈദ്യുത മീറ്ററുകൾ മാത്രം

2

ന്യൂഡൽഹി: അടുത്ത സാമ്പത്തിക വർഷം മുതൽ ഇന്ത്യയൊട്ടാകെ പ്രീപെയ്ഡ് വൈദ്യുത മീറ്ററുകൾ ഏർപ്പെടുത്താൻ നീക്കം. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക തീരുമാനം സംസ്ഥാനങ്ങളെ വൈകാതെ അറിയിക്കുമെന്ന് കേന്ദ്ര ഊർജ്ജ സഹമന്ത്രി ആർ.കെ സിംഗ് അറിയിച്ചു. പ്രീ പെയ്ഡ് സിം കാർഡിന്റെ മാതൃകയിൽ ആവശ്യാനുസരണം റീചാർജ്ജ് ചെയ്ത് ഉപയോഗിക്കുന്ന സംവിധാനമാണിത്.
ബില്ലുകൾ കൃത്യമായി വിതരണം ചെയ്യുന്നതിലും, തുക ഈടാക്കുന്നതിൽ ഉണ്ടായ തടസ്സവും, ഉയർന്ന ബിൽ നിരക്കുകളെ സംബന്ധിച്ചുള്ള പരാതിയും വർദ്ധിച്ചതിനെ തുടർന്നാണ് പ്രീ പെയ്ഡ് മീറ്ററുകളിലേയ്ക്കുള്ള മാറ്റം തീരുമാനമായത്.
മീറ്ററുകൾ പ്രീപെയ്ഡ് ആകുന്പോൾ ഉപഭോക്താക്കൾക്ക് സബ്സീഡികൾ ലഭിക്കാതിരിക്കില്ല. ഈ സംവിധാനം പ്രാബല്യത്തിൽ വരുന്നതോടുകൂടി നിശ്ചിത തുക മാസാമാസം ഉപഭോക്താക്കൾക്ക് അടയ്ക്കേണ്ടതില്ല. പകരം വൈദ്യുതി ഉപയോഗിച്ച മണിക്കൂറുകൾക്കോ ദിവസങ്ങൾക്കോ ഉള്ള നിരക്ക് മുൻകൂറായി നൽകിയാൽ മാത്രം മതി.