നിങ്ങളുടെ ഇത്തരം സ്നേഹം എനിക്ക് നല്‍കുന്നത് വേദനയും നാണക്കേടും- സ്വന്തം ഫാന്‍സിനോട് പൃഥിരാജ്

0

സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ മറ്റ് സിനിമകളെ ക്രൂരമായി വിമര്‍ശിക്കുന്ന തന്‍റെ ആരാധകരുടെ വാക്കുകള്‍ വേദനയും നാണക്കേടും സമ്മാനിക്കുന്നതായി പൃഥ്വിരാജ്.  ഫെയ്സ് ബുക്കിലാണ് പൃഥ്വിരാജ് ഈ പരാമര്‍ശം നടത്തിയിരിക്കുന്നത്. വിമര്‍ശനം മാന്യവും കാര്യമാത്ര പ്രസക്തവുമാകണം എന്നാണ് പൃഥ്വി ഫെയ്സ് ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഇനി ഒരിക്കലും തന്‍റെ പേരിലോ എനിക്ക് വേണ്ടിയോ മറ്റൊരു സിനിമയേയോ നടനെയോ അവരുടെ ആരാധകരെ കുറിച്ചോ സഭ്യമല്ലാത്ത ഭാഷയില്‍ പരാമര്‍ശിക്കരുത്. അത് എന്‍റെ ശരികള്‍ക്കും എന്‍റെ വിശ്വാസങ്ങള്‍ക്കും എതിരാണ്. എല്ലാ നല്ല സിനിമകളും വിജയിക്കണം..എല്ലാ നല്ല നടിനടന്മാരും വളരണം. എന്നെ സ്നേഹിക്കിന്നുണ്ടെങ്കിൽ, നല്ല സിനിമയെയും നല്ല അഭിനയത്തേയും നിങ്ങൾ സ്നേഹിക്കണം.  എന്നും പൃഥ്വിരാജ് എഴുതിയിട്ടുണ്ട്.
പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം വായിക്കാം

നമസ്കാരം,
സമൂഹത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വങ്ങൾക്കു ആരാധകരും വിമർശകരും ഉണ്ടാവുക സ്വാഭാവികം. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ ആയി ഒരു അഭിനേതാവായി ജീവിക്കുന്ന എന്നെ സ്നേഹിക്കുന്ന ആരാധകരും, എന്നിൽ പോരായിമകൾ കണ്ടെത്തുന്ന വിമർശകരും ഉണ്ട് എന്ന സത്യം, ഞ്യാൻ സന്തോഷപൂർവം തിരിച്ചറിഞ്ഞ ഒരു വസ്തുത ആണ്. ഇന്ന് എനിക്ക് സംസാരിക്കാൻ ഉള്ളത് ഇതിൽ ആദ്യം പറഞ്ഞ കൂട്ടരോടാണ്. എന്നെയും എന്റെ സിനിമകളെയും സ്നേഹിച്ചു, എന്നെ ഞാൻ ആക്കി മാറ്റിയ എന്റെ പ്രിയപ്പെട്ട ആരാധകരോട്. സുഹൃത്തുക്കളെ,
നിങ്ങളുടെ സ്നേഹത്തിനും പ്രോഹത്സാഹത്തിനും ഒരായിരം നന്ദി! ജീവിതത്തിന്റെ പകുതി ഇതിനോടകം സിനിമയ്ക്കു വേണ്ടി ചിലവഴിച്ചവനാണ് ഞാൻ. ഈ യാത്രയിൽ ഓരോ കെയറ്റത്തിലും ഇറക്കത്തിലും എനിക്ക് താങ്ങായി നിന്നതു നിങ്ങളാണ്. എന്റയോ എന്റെ സിനിമകളുടേയോ വിജയപരാജയങ്ങൾ മറ്റു സിനിമകളെയോ നടന്മാരെയോ ആസ്പദം ആക്കി അല്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ടു തന്നെ ഈ ഇട ആയി പല സോഷ്യൽ നെറ്വർകിങ് പ്ലാറ്റുഫോമുകളിലും കണ്ടു വരുന്ന നിങ്ങളിൽ ചിലരുടെ എങ്കിലും അഭിപ്രായ പ്രകടനങ്ങളും അതിനു ഉപയോഗിക്കുന്ന ഭാഷയും, എന്നെ വേദനിപ്പിക്കുന്ന തരത്തിൽ ഉള്ളതാണ്. എന്നോടുള്ള സ്നേഹത്തിന്റെ പേരിൽ മറ്റു നടന്മാരെയോ അവരുടെ സിനിമകളെയോ നിങ്ങൾ താഴ്ത്തി കെട്ടുമ്പോൾ നിങ്ങൾ എനിക്ക് സമ്മാനിക്കുന്നത് പ്രോഹത്സാഹനം അല്ല, മറിച്ചു വേദനയും നാണക്കേടുമാണ്. ആരെയും വിമർശിക്കാൻ ഉള്ള അവകാശം നിങ്ങൾക്കുണ്ട്. എന്നാൽ വിമർശനം മാന്യവും കാര്യമാത്രപ്രസക്തവും ആയ ഭാഷയിൽ ആവണം. ഇനി ഒരിക്കൽ പോലും, എന്റെ പേരിലോ, എനിക്ക് വേണ്ടിയോ നിങ്ങൾ മറ്റൊരു സിനിമയെയോ നടനെയോ അവരുടെ ആരാധകരെ കുറിച്ചോ സഭ്യം അല്ലാത്ത ഭാഷയിൽ പരാമര്ശിക്കരുത്. അത്..എന്റെ വിശ്വാസങ്ങൾക്ക്കും ഞാൻ പഠിച്ച എന്റെ ശെരികൾക്കും എതിരാണ്. എല്ലാ നല്ല സിനിമകളും വിജയിക്കണം..എല്ലാ നല്ല നാടിനടന്മാരും വളരണം. എന്നെ സ്നേഹിക്കിന്നുണ്ടെങ്കിൽ, നല്ല സിനിമയെയും നല്ല അഭിനയത്തേയും നിങ്ങൾ സ്നേഹിക്കണം.
എന്ന്,
പ്രിത്വി.