മലിന്‍ഡോയില്‍ കൊച്ചി-മലേഷ്യ റിട്ടേണ്‍ ടിക്കറ്റിനു 5800 രൂപ മാത്രം ,സിംഗപ്പൂരിലേക്ക് 9900 രൂപയും

0

കൊച്ചി : ചൈനീസ് ന്യൂ എയര്‍ പ്രമാണിച്ച്  കൊച്ചിയില്‍ നിന്ന് മലേഷ്യ ,സിംഗപ്പൂര്‍ ,ഇന്തോനേഷ്യ ,ഓസ്ട്രേലിയ ,ചൈന ,തായ് ലാന്‍ഡ്‌ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനുള്ള അവസരം.ജനുവരി 22 മുതല്‍ 27 വരെ ബുക്ക്‌ ചെയ്യുന്നവര്‍ക്ക് ഈ ഓഫര്‍ ലഭ്യമാണ്.ഫെബ്രുവരി 15 മുതല്‍ നവംബര്‍ 20 വരെ യാത്ര ചെയ്യുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്രദമാണ്.തിരുവനന്തപുരം സര്‍വീസ് ജൂണ്‍ മുതല്‍ മലിന്‍ഡോ അവസാനിപ്പിക്കുമ്പോഴും കൊച്ചി സര്‍വീസിനു മികച്ച പ്രതികരണമാണ് വിമാനകമ്പനിക്കു ലഭിച്ചുകൊണ്ടിരിക്കുന്നത് .