എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ കൊച്ചി –സിംഗപ്പൂര്‍ സെക്റ്ററിലെ ഏപ്രില്‍ മുതലുള്ള ബുക്കിംഗ് വൈകുന്നു ,സര്‍വീസില്‍ മാറ്റത്തിന് സാധ്യത

0

കൊച്ചി –  എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ കൊച്ചി –സിംഗപ്പൂര്‍ സെക്റ്ററിലെ ഏപ്രില്‍ മുതലുള്ള ബുക്കിംഗ് വൈകുന്നു.കൊച്ചിയില്‍ നിന്ന് നേരിട്ട് സിംഗപ്പൂര്‍ സര്‍വീസ് തുടങ്ങാനുള്ള സാധ്യതകള്‍ ഈ ദിവസങ്ങളില്‍ സജീവ ചര്‍ച്ചയായി മുന്നോട്ടുവരുന്നുണ്ട്.കൂടാതെ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരം വഴിയുള്ള സിംഗപ്പൂര്‍ സര്‍വീസിനും ആവശ്യക്കാരെറെയാണ്.സ്കൂട്ട് കൊച്ചി സര്‍വീസ് നിര്‍ത്തിയതോടെ സിംഗപ്പൂര്‍-കൊച്ചി റൂട്ടില്‍ ബജറ്റ് എയര്‍ലൈന്‍സിന്‍റെ അഭാവം ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കുന്നതിനു ഇടയാക്കിയിട്ടുണ്ട്.