പ്രവാസി മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി

0

റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയില്‍ നിര്യാതനായി. മലപ്പുറം മൂന്നിയൂര്‍ വെളിമുക്ക് സൗത്ത് സ്വദേശി കാമ്പ്ര ഉസ്മാന്‍ കോയ (45) ആണ് ജിദ്ദയില്‍ മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മൃതദേഹം മഹ്ജര്‍ കിംഗ് അബ്ദുള്‍ അസീസ് ഹോസ്‍പിറ്റല്‍ മോര്‍ച്ചറിയില്‍.

20 വര്‍ഷമായി സൗദി അറേബ്യയില്‍ കണ്‍സ്ട്രക്ഷന്‍ മേഖലയിലായിരുന്നു ഉസ്മാന്‍ കോയ ജോലി ചെയ്‍തിരുന്നത്. നമീറയാണ് ഭാര്യ. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികള്‍ ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.