ക്രിസ്‌മസ് പുതുവത്സര ബംബർ: ഒന്നാം സമ്മാനം കണ്ണൂര്‍ സ്വദേശിക്ക്

0

കൂത്തുപറമ്പ്: സംസ്ഥാന സർക്കാരിൻറെ ക്രിസ്മസ്-പുതുവത്സര ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ മാലൂർ കൂത്തുപറമ്പിൽ പുരന്നേല്‍ രാജന് ലഭിച്ചു. വയനാട് ജില്ലയിലെ ഏജന്റ് സനീഷ് വിറ്റ എസ്ടി 269609 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

സമ്മാനത്തുകയുടെ 10 ശതമാനം ഏജന്റിന്റെ കമ്മിഷനാണ്. 30 ശതമാനം നികുതിയും ഏജന്റിന്റെ കമ്മിഷനും കഴിഞ്ഞുള്ള തുക രാജന് ലഭിക്കും. ദരിദ്ര കുടുംബാംഗമായ രാജന്‍ കോളനിയിലെ ചെറിയൊരു വീട്ടിലാണ് കഴിയുന്നത്. ആതിര, വിജില്‍, അക്ഷര എന്നിവര്‍ മക്കളാണ്.