അഭിമാനമായി പി.വി സിന്ധു: ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് വെങ്കലം

0

ടോക്കിയോ: ഒളിംപിക്സിൽ ഇന്ത്യയ്ക്ക് ഒരു മെഡൽ കൂടി. വനിത ബാഡ്മിന്‍റൻ സിംഗിൾസിൽ പി.വി സിന്ധുവാണ് രാജ്യത്തിനായി വെങ്കല മെഡൽ നേടിയത്. വൈകിട്ട് നടന്ന മത്സരത്തിൽ സിന്ധു ചൈനയുടെ ഹി ബിങ് ജിയാവോയെ പരാജയപ്പെടുത്തി. നേരിട്ടുള്ള പോരാട്ടത്തിൽ ഏകപക്ഷീയമായിരുന്നു സിന്ധുവിന്‍റെ വിജയം.

സ്കോർ 21- 13, ഇന്നലെ സെമിഫൈനലിൽ ലോക ഒന്നാം നമ്പർ താരം ചൈനീസ് തായ്പേയുടെ തായ് സു യിങ്ങിനോട് നേരിട്ടുള്ള സെറ്റുകൾക്ക് സിന്ധു പരാജയപ്പെട്ടിരുന്നു (21-18, 21-12). റിയോ ഒളിംപിക്സിൽ ഇന്ത്യയുടെ വെള്ളി മെഡൽ ജേതാവായ സിന്ധുവിന് ഇത്തവണ സ്വർണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും സെമിയിൽ കാലിടറി. ഇന്ത്യയ്ക്കായി ഒളിംപിക്സിൽ സിന്ധുവിന്‍റെ മെഡൽ നേട്ടം രണ്ടായി.