തർക്കം പരിഹരിച്ചു; പിവിആർ മലയാള സിനിമകൾ പ്രദർശിപ്പിക്കും

0

കൊച്ചി: ചർച്ചകൾക്കൊടുവിൽ മൾട്ടപ്ലക്സ് തിയറ്റർ ശൃംഖലയായ പിവിആർ ഐനോക്സുമായുള്ള തർക്കം പരിഹരിച്ചു. മലയാള സിനിമകൾ പിവിആറിൽ പ്രദർശിപ്പിക്കും. ഓൺ ലൈൻ യോഗത്തിലാണ് പ്രശ്നത്തിന് പരിഹാരമായത്. സിനിമയുടെ പ്രൊജക്ഷൻ ചെയ്യുന്ന കണ്ടന്‍റ് മാസ്റ്ററിങ് യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുണ്ടായ തർക്കം മൂലം മലയാള സിനിമകൾ ഇനി പിവിആറിൽ പ്രദർശിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റ കണ്ടന്‍റ് മാസ്റ്ററിങ്ങ് യൂണിറ്റ് ഉപയോഗിച്ചാൽ തിയറ്ററുകൾക്ക് കൊടുക്കേണ്ട പണം കുറയ്ക്കാം.

എന്നാൽ ഇതിന് പിവിആർ തയാറായിരുന്നില്ല. ഇതോടെ വിപിഎഫ് തുക ഒഴിവാക്കണമെന്ന് ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും വ്യക്തമാക്കി. അതിനു പിന്നാലെയാണ് പിവിആർ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് അറിയിച്ചത്.

ഈ പ്രശ്നത്തിനാണ് ഒടുവിൽ പരിഹാരമായത്. സംസ്ഥാനമാകെ 44 സ്ക്രീനുകളാണ് പിവിആറിനുള്ളത്.