കാണികളുടെ ഹൃദയം കീഴടക്കാൻ ചോല ഡിസംബർ 6 ന് എത്തുന്നു

0

സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്‌ത് ജോജു ജോർജും നിമിഷ സജയനും നവാഗതനായ അഖിൽ വിശ്വനാഥും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചോല ഡിസംബർ 6 ന് തിയേറ്ററുകളിലേക്ക് എത്തുന്നു. പൊറിഞ്ചു മറിയം ജോസ് നേടിയ വന്‍വിജയത്തിന് പിന്നാലെ ജോജു ജോര്‍ജ്ജിന്റെ മറ്റൊരു പ്രധാന റിലീസായാണ് ചോല എത്തുന്നത്. ലോകത്തെ മൂന്ന് പ്രധാന ചലച്ചിത്രമേളകളിലൊന്നായ വെനീസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രം കൂടി ആണ് ചോല.

നിമിഷാ സജയനും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ജോജു ജോര്‍ജ്ജിന് അഭിനയത്തിന് പ്രത്യേക പരാമര്‍ശവും ഈ സിനിമ നേടിക്കൊടുത്ത ചിത്രമാണ് ചോല. ചിത്രം ഒരു റോഡ് മൂവി ആണ്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം നിര്‍മിച്ചിരിക്കുന്നത് അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ജോജു ജോര്‍ജ്ജും കാർത്തിക്ക് സുബ്ബരാജും ചേർന്നാണ് ചോല നിർമിക്കുന്നത്. കെ വി മണികണ്ഠനും സനല്‍കുമാറുമാണ് തിരക്കഥ.