മലേഷ്യയില്‍ മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നു

0

മലേഷ്യയില്‍ മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നുമുസ്ലീം പെണ്‍കുട്ടികളുടെ വിവാഹം 18 ആക്കി ഉയര്‍ത്താന്‍ മലേഷ്യ. കൗമാര പ്രായത്തിലെ ഗര്‍ഭവും, പ്രായാപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ സാമൂഹ്യ സുരക്ഷയും ഉറപ്പ് വരുത്തുന്നതിനാണ് നടപടി. മിനിസ്ട്രി ഓഫ് വുമണ്‍, ഫാമിലി ആന്‍റ് കമ്യൂണിറ്റി ഡവലപ്മെന്‍റിന്‍റേതാണ് തീരുമാനം. മലേഷ്യയില്‍ 16 നു വയസിനു താഴെയുള്ള മുസ്ലീം പെണ്‍കുട്ടികള്‍ക്ക് ഇസ്ലാമിക് കോര്‍ട്ടിന്റെ അനുവാദത്തോട് കൂടി മാത്രമേ വിവാഹം കഴിക്കാന്‍ പാടുള്ളൂ. എന്നാല്‍ ഈ അനുവാദം ഇല്ലാതെയും 16 വയസ്സിന് മുന്പും വിവാഹം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഈ തീരുമാനം. ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് 16ഉം ആണ്‍കുട്ടികള്‍ക്ക് 18 ളം ആണ് മലേഷ്യയിലെ വിവാഹപ്രായം.