നാളെ ബാങ്കുകൾ പ്രവര്‍ത്തിക്കില്ല

0

നാളെ ബാങ്കുകൾ പ്രവർത്തിക്കില്ല. പ്രായോഗികമായി വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കള്ളനോട്ടിന്റെ ഗണ്യമായ ഒഴുക്കിനെ തടയാൻ വേണ്ടിയാണ് ദ്രുതഗതിയിലുള്ള തീരുമാനം.

ഇന്ന് അര്‍ധരാത്രി മുതല്‍ 500, 1000 രൂപ നോട്ടുകള്‍ അസാധു. പ്രഖ്യാപനം നടത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദി. തീരുമാനം കള്ളപ്പണവും കള്ളനോട്ടും തടയാനുള്ള നടപടിയുടെ ഭാഗം. ഭീകരര്‍ക്ക് പണം വരുന്നത് പാകിസ്ഥാനില്‍ നിന്നാണ്, കള്ളനോട്ട് ഒഴുക്കി പാകിസ്ഥാന്‍ ഇന്ത്യയെ പ്രതിസന്ധിയിലാക്കാന്‍ ശ്രമിക്കുന്നു. ഇത് ഒഴിവാക്കാനാണ് സുപ്രധാന തീരുമാനം. നഷ്ടമുണ്ടാകാതിരിക്കാൻ നടപടിയുണ്ടാകും. പണം നഷ്ടപ്പെടുമെന്ന ഭയം വേണ്ടെന്ന് പ്രധാനമന്ത്രി. എടി.എമ്മിനും നിയന്ത്രണം. എടി.എമ്മിൽ നിന്നും 11-ാം തീയതി വരെ പിൻവലിക്കാവുന്നത് 2000 രൂപ വരെ മാത്രം. രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥയ്ക്കു തുല്യമായ അവസ്ഥ. മരുന്നിന് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റോടെ 500, 1000 നോട്ടുകള്‍ ഉപയോഗിക്കാം.

പഴയ നോട്ടുകള്‍ 10 മുതല്‍ ഡിസംബര്‍ 30 വരെ മാറ്റിയെടുക്കാം. ബാങ്കിലും പോസ്റ്റ് ഓഫീസിലും മാറ്റിയെടുക്കാം. പണം നഷ്ടമാകുമെന്ന് ആര്‍ക്കും ഭയം വേണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഡിസംബര്‍ 30 നുള്ളില്‍ മാറ്റിയെടുക്കാന്‍ കഴിയാത്തവര്‍ക്കും സഹായം നൽകുമെന്ന് മോദി അറിയിച്ചു. ഇത്തരക്കാര്‍ക്ക് പ്രാദേശിക ആര്‍ബിഐ ഓഫീസുകളെ സമീപിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.