അച്ഛനാകാനൊരുങ്ങുന്ന സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ച് രാം ചരണ്‍

0

പത്താം വിവാഹവാര്‍ഷികത്തിന് പിന്നാലെ തന്നെ തേടിയെത്തിയ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവച്ച് തെലുങ്ക് സൂപ്പര്‍ താരം രാം ചരണ്‍. താന്‍ അച്ഛനാകാന്‍ ഒരുങ്ങുകയാണെന്ന് ഒരു ട്വിറ്റര്‍ പോസ്റ്റിലൂടെ താരം അറിയിച്ചു.

ഹനുമാന്‍ ജിയുടെ അനുഗ്രഹത്തോടെ ആദ്യത്തെ കണ്‍മണിക്കായി തയാറെടുക്കുകയാണെന്ന വാര്‍ത്ത പങ്കുവയ്ക്കുന്നുവെന്ന് രാം ചരണ്‍ ട്വിറ്ററില്‍ കുറിച്ചു. രാം ചരണിന്റെ പിതാവ് ചിരഞ്ജീവി പങ്കുവച്ച ചിത്രം റീ പോസ്റ്റ് ചെയ്തുകൊണ്ടാണ് താരം സന്തോഷവാര്‍ത്ത അറിയിച്ചത്.

കേരളത്തില്‍ ഉള്‍പ്പെടെ നിരവധി ആരാധകരുള്ള തെലുങ്ക് താരമാണ് രാം ചരണ്‍. രാജമൗലി ചിത്രം ആര്‍ആര്‍ആര്‍ ബ്രഹ്‌മാണ്ഡ ഹിറ്റ് ആയതോടെ പാന്‍ ഇന്ത്യന്‍ തലത്തിലേക്ക് രാം ചരണിന്റെ പ്രശസ്തി ഉയരുകയായിരുന്നു.

സംരംഭകയും അപ്പോളോ ആശുപത്രി ശൃംഘലയുടെ ചെയര്‍മാന്‍ പ്രതാപ് റെഡ്ഡിയുടെ ചെറുമകളുമായ ഉപാസന കാമിനേനിയാണ് രാം ചരണിന്റെ ഭാര്യ. 2012 ജൂണ്‍ 14നായിരുന്നു ഇരുവരേയും വിവാഹം.