ആലിയ ഭട്ടും രൺബീർ കപൂറും ഇന്ന് വിവാഹിതരാകും

0

മുംബൈ: ബോളിവുഡ് നടൻ രൺബീർ കപൂറും നടി ആലിയാ ഭട്ടും ഇന്ന് വിവാഹിതരാകും. ബാന്ദ്രയിലെ രൺബീറിൻറെ വസതിയിൽ വച്ചാണ് ചടങ്ങുകൾ. ഇന്നലെ ഹൽദി, സംഗീത് ചടങ്ങുകൾ ഇവിടെ വച്ച് നടന്നിരുന്നു.

കരീനാ കപൂർ ,കരിഷ്മ കപൂർ അടക്കം രൺബീറിൻറെ കുടുംബാംഗങ്ങളും ബോളിവുഡിലെ സുഹൃത്തുക്കളും ചടങ്ങിനെത്തി. ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാവും ഇന്നത്തെ ചടങ്ങിലും പങ്കെടുക്കുക. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവുന്നത്.

ഇന്നലെയാണ് രൺബീർ കപൂറിൻറെ അമ്മ നീതു സിംഗ് ഇരുവരുടെയും വിവാഹം ഇന്ന് നടക്കുമെന്ന് മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്. സെപ്തംബറിൽ ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ചിത്രം റിലീസ് ബ്രഹ്മാസ്ത്ര റിലീസ് ചെയ്യാനിരിക്കുകയാണ്.