ഹംഗറിക്കെതിരെ ഇരട്ട ഗോളുകളുമായി റൊണാള്‍ഡോ; പോര്‍ച്ചുഗലിന് ജയം

0

ബുദാപെസ്റ്റ്: യൂറോ കപ്പില്‍ ഗ്രൂപ്പ് എഫില്‍ നടന്ന മത്സരത്തില്‍ ഹംഗറിയെ തോൽപിച്ച് പോര്‍ച്ചുഗല്‍. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ ഹംഗറിയെ തകര്‍ത്തത്. 84 മിനിറ്റുകള്‍ക്ക് ശേഷമായിരുന്നു മൂന്നു ഗോളുകളും. ഒടുവിലത്തെ ഒൻപതു മിനിറ്റിനിടെയാണ് മൂന്നു ഗോളടിച്ചുകൂട്ടി ഹംഗറിയുടെ ‘സമനില പോർച്ചുഗൽ തെറ്റിച്ചത്.

ഹംഗറിക്കെതിരായ യൂറോ കപ്പ് മത്സരത്തിൽ ഇരട്ട ഗോളുകൾ ഇരട്ടഗോളുമായി മുന്നിൽനിന്ന് പടനയിച്ച് നായകൻ ക്രിസ്റ്റ്യനോ റൊണാൾഡോയും. 87 (പെനൽറ്റി), 90+2 മിനിറ്റുകളിലായിരുന്നു റൊണാൾഡോയുടെ ഗോളുകൾ. യൂറോ ചരിത്രത്തിൽ ഏറ്റവുമധികം ഗോളുകൾ (11), തുടർച്ചയായ അഞ്ച് യൂറോ കപ്പുകളിൽ ഗോൾ അടിക്കുന്ന ആദ്യ താരം, തുടർച്ചയായ അഞ്ച് യൂറോ കപ്പുകളിൽ കളിക്കുന്ന താരം എന്നീ റെക്കോർഡുകളാണ് റൊണാൾഡോ സ്വന്തം പേരിൽ എഴുതിച്ചേർത്തത്.

പോർച്ചുഗലിനായി ഏറ്റവുമധികം ഗോളുകൾ നേടുന്ന താരം എന്ന റെക്കോർഡും (106 ഗോൾ) മത്സരത്തിൽ പോർച്ചുഗൽ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്ക് ഹംഗറിയെ തകർത്തിരുന്നു. റാഫേൽ ഗുറേറോ (84), ക്രിസ്ത്യാനോ (87, 90+2) റൊണാൾഡോ എന്നിവരാണ് പോർച്ചുഗലിനായി ഗോളുകൾ നേടിയത്. പരാജയപ്പെട്ടെങ്കിലും പോർച്ചുഗലിനെ പരീക്ഷിക്കാൻ ഹംഗറിക്ക് കഴിഞ്ഞു. പോർച്ചുഗലിൻ്റെ മൂന്ന് ഗോളിലും പകരക്കാരനായി ഇറങ്ങിയ റാഫ സിൽവ പങ്കാളിയായി. 71ആം മിനിട്ടിലാണ് ബെർണാഡോ സിൽവയ്ക്ക് പകരം റാഫ സിൽവ ഇറങ്ങിയത്.

പോര്‍ച്ചുഗലിന്റെ മികച്ച മുന്നേറ്റങ്ങള്‍ പലതും 84-ാം മിനിറ്റ് വരെ കൃത്യമായി ഹംഗറിക്ക് പ്രതിരോധിക്കാന്‍ സാധിച്ചിരുന്നു. ഗോള്‍കീപ്പര്‍ പീറ്റര്‍ ഗുലാക്‌സി യുടെ മികച്ച പ്രകടനവും എടുത്തുപറയേണ്ടതാണ്. മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ തന്നെ ജോട്ടയുടെ ഷോട്ട് ഗുലാക്‌സി രക്ഷപ്പെടുത്തി. 40-ാം മിനിറ്റില്‍ ഡിയോഗോ ജോട്ടോയുടെ ഷോട്ടും ഗുലാക്‌സി തടഞ്ഞു. ആദ്യ പകുതിയിലുടനീളം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഹംഗറി പ്രതിരോധം സമര്‍ഥമായി പൂട്ടി.