കോഴിക്കോട് കൊറോണ സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

0

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് കളക്ടര്‍ പുറത്തുവിട്ടു. എടച്ചേരിയില്‍ കഴിഞ്ഞ ദിവസം പോസിറ്റീവായ കുടുംബത്തിലെ മറ്റു രണ്ട് അംഗങ്ങള്‍ക്കുകൂടിയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ കോഴിക്കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി.

ഈ കുടുംബത്തിലെ മറ്റു മൂന്ന് പേര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.ഈ കുടുംബത്തിലെ ആദ്യ വ്യക്തിക്ക് രോഗം സ്ഥിരീകരിച്ച ഉടന്‍ തന്നെ ബാക്കി മുഴുവന്‍ അംഗങ്ങളെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തു കര്‍ശന നിരീക്ഷണം നടത്തിവരികയായിരുന്നു ഇന്ന് രോഗം സ്ഥിരീകരിച്ചത് മാര്‍ച്ച് 18 ന് ദുബായില്‍ നിന്നും വന്ന 39 കാരനും 59 വയസ്സുള്ള ഇദ്ദേഹത്തിന്റെ അമ്മയ്ക്കുമാണ്.

രോഗം സ്ഥിരീകരിച്ച രണ്ടുപേരും മെഡിക്കല്‍ കോളേജില്‍ നിരീക്ഷണതിലായിരുന്നു. ഇവരുടെ ഇപ്പോഴത്തെ ആരോഗ്യനില തൃപ്തികാര്യമാണ്. ഏപ്രില്‍ 13 ന് എടുത്ത ആദ്യത്തെ രണ്ടു സാമ്പിളും നെഗറ്റീവ് ആയിരുന്നു. 14ന് എടുത്ത സാമ്പിളുകളാണ് പോസിറ്റീവ് ആയത്.