നവംബറോടെ ചൈനയിൽ കൊറോണയുടെ രണ്ടാം വരവുണ്ടായേക്കാം; മുന്നറിയിപ്പുമായി ചൈന

0

നവംബറോടെ ചൈനയുൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ കൊറോണ വൈറസിന്റെ രണ്ടാംവരവുണ്ടാകുമെന്ന് മുന്നറിപ്പ് നൽകി ചൈന.ഷാങ്ഹായിലെ കോവിഡ്-19 ക്ലിനിക്കൽ വിദഗ്ധനായ ഴാങ് വെനോങ് ആണ് മുന്നറിയിയിപ്പുമായി രംഗതെത്തിയിരിക്കുന്നത്. കോവിഡ് വ്യാപനം തടയാനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ച് ചൈനയിലെ ജീവിതം സാധാരണഗതിയിലേക്ക് മാറിക്കൊണ്ടിരിക്കെയാണ് പുതിയ മുന്നറിയിപ്പ്.

ഒക്ടോബർ മാസത്തിനുള്ളിൽ വൈറസ് വ്യാപനം തടഞ്ഞില്ലെങ്കിൽ ശൈത്യകാലത്തോടെ വൈറസിന്റെ രണ്ടാം വരവുണ്ടാകുമെന്നാണ് ഴാങ് വെനോങ് മുന്നറിയിപ്പ് നൽകുന്നത്. രോഗവ്യാപനം തടയുന്നതിനുള്ള ചൈനയുടെ അനുഭവ പരിചയം കൊണ്ട് രോഗവ്യാപനം വീണ്ടും ഉണ്ടായാൽ അതിനെ അതിജീവിക്കാൻ ചൈനയ്ക്ക് കഴിയുമെന്നും അഹപദ്ദേഹം വ്യക്തമാക്കി. വൈറസിന്റെ ആദ്യഘട്ട വ്യാപന സമയത്ത് സ്വീകരിച്ചതരത്തിലുള്ള നിയന്ത്രണങ്ങൾ ആവശ്യമായി വരില്ലെന്നും അദ്ദേഹം പറഞ്ഞു.

വൈറസിന്റെ പ്രഭവകേന്ദ്രമായിരുന്ന വുഹാനിൽ അടക്കം രോഗത്തെ പിടിച്ചുകെട്ടിയെങ്കിലും വിദേശത്തുനിന്ന് തിരിച്ചെത്തുന്ന ചൈനീസ് പൗരന്മാരിൽ കൂടി രോഗം രാജ്യത്ത് വ്യാപിക്കുന്ന കേസുകളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചൈനീസ് അധികൃതർ പുറത്തുവിട്ട കണക്കുകൾ പ്രകാരം 82,341 പേർക്കാണ് കോവിഡ്-19 ബാധിച്ചത്. അവരിൽ 3,342 പേർ മരിച്ചു.

അമേരിക്കയിൽ നിലവിൽ വല്ലാതെ പടരുന്ന രോഗത്തെ മെയ് മാസത്തോടെ നിയന്ത്രണവിധേയമാക്കാൻ സാധിക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്. അതിനു ചൈനയും അമേരിക്കയും തമ്മിൽ നിരന്തരം സഹകരണം ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.