കര്‍ണാടകയെ തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍

0

സന്തോഷ് ട്രോഫി സെമിഫൈനലില്‍ കര്‍ണാടകയ്ക്കെതിരെ ഗോള്‍ മഴ പെയ്യിച്ച് കേരളം ഫൈനലില്‍. 7-3നാണ് കർണാടകയെ തകർത്തത്. അഞ്ചുഗോള്‍ നേടിയ ടി.കെ.ജെസിനാണ് കേരളത്തിന്റെ വിജയശില്‍പി. 30ാം മിനിറ്റില്‍ പകരക്കാരനായാണ് ജെസിന്‍ കളത്തിലിറങ്ങിയത്. ആദ്യപകുതിയില്‍ തന്നെ ഹാട്രിക് പൂര്‍ത്തിയാക്കിയിരുന്നു. ഷിഖിലാണ് കേരളത്തിന്റെ നാലാം ഗോള്‍ നേടിയത് ; 24ാം മിനിറ്റില്‍ 1–0ന് പിന്നിലായ ശേഷമാണ് കേരളത്തിന്റെ തിരിച്ചുവരവ്.

ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് കേരളം ഗോളടി മേളം ആരംഭിച്ചത്. കേരളത്തിനായി 30-ാം മിനുട്ടില്‍ പകരക്കാരനായി ഇറങ്ങിയ ജസിന്‍ അഞ്ച് ഗോള്‍ നേടി. ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ ആറ് ഗോള്‍ നേടിയ ജസിന്‍ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തി. കര്‍ണാടകന്‍ പ്രതിരോധ താരം സിജുവിന്റെ ദേഹത്ത് തട്ടികയറിയ ഒരു ഗോളും കേരളത്തിന്റെ അക്കൗണ്ടിലുണ്ട്. മെയ് 2ന് മണിപ്പൂര്‍-വെസ്റ്റ് ബംഗാള്‍ പോരാട്ടത്തിലെ വിജയിയുമായി കേരളം ഏറ്റുമുട്ടും. ഷിഗില്‍, അര്‍ജുന്‍ ജയരാജ് എന്നിവരാണ് കേരളത്തിന്റെ മറ്റ് സ്‌കോറര്‍മാര്‍. വെള്ളിയാഴ്ച നടക്കുന്ന ബംഗാള്‍ – മണിപ്പുര്‍ സെമി ഫൈനല്‍ വിജയികളെ തിങ്കളാഴ്ച നടക്കുന്ന ഫൈനലില്‍ കേരളം നേരിടും.