സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ?; സംവൃതാ സുനില്‍ ബിജു മേനോന്‍ ചിത്രം രണ്ടാമത്തെ ടീസര്‍ പുറത്ത്

0

ഒരിടവേളക്ക് ശേഷം മലയാളികളുടെ പ്രിയതാരം സംവൃതസുനിൽ നായികയായി അഭിനയിക്കുന്ന ചിത്രമാണ് സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ. ചിത്രത്തിന്‍റെ അണിയറ പ്രവ‍‍ത്തകർ ചിത്രതിന്‍റെ രണ്ടാമത്തെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്.ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോന്‍ ആണ് നായകന്‍.

സജീവ് പാഴൂര്‍ തിരക്കഥയെഴുതുന്ന ചിത്രം രമാ ദേവി, സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഷാന്‍ റഹ്മാന്‍, വിശ്വജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതം. ബിജിപാലാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

അലന്‍സിയര്‍, സുധി കൊപ്പ, ധര്‍മജന്‍ ബോള്‍ഗാട്ടി, സൈജു കുറുപ്പ് തുടങ്ങിയവരാണ് മറ്റ് പ്രധാനവേഷത്തില്‍ എത്തുന്നത്. രഞ്ജന്‍ എബ്രഹാം ചിത്രസംയോജനവും വിതരണം ഉര്‍വശി തിയേറ്റേഴ്‌സും നിര്‍വഹിക്കുന്നു.