പ്രവാസികള്‍ക്ക് നേരിട്ട് സൗദിയിലെത്താന്‍ കൂടുതല്‍ സൗകര്യവുമായിസൗദി എയര്‍ലൈന്‍സ്

1

റിയാദ്: പ്രവാസികള്‍ക്ക് ഇനി നേരിട്ട് സൗദിയിലേക്കും തിരിച്ചും യാത്ര ചെയ്യാന്‍ കൂടുതല്‍ സൗകര്യം. ഇന്ത്യ-സൗദി എയര്‍ബബ്ള്‍ കരാര്‍ പ്രകാരം സൗദി എയര്‍ലൈന്‍സ് വിമാന സര്‍വീസ് ശനിയാഴ്ച മുതല്‍ ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ കേരളത്തില്‍, കൊച്ചിയിലേക്കും തിരികെ ജിദ്ദ, റിയാദ് വിമാനത്താവളങ്ങളിലേക്കും മാത്രമാണ് സര്‍വീസ്.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും സര്‍വീസ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ടിക്കറ്റ് നിരക്കും താരതമ്യേന കുറവാണ്. പ്രവാസികള്‍ക്ക് വളരെ ആശ്വാസം നല്‍കുന്ന നിരക്കാണത്. കൊച്ചി വിമാനത്തിലെ ടിക്കറ്റ് നിരക്ക് എക്കണോമി ക്ലാസില്‍ 23 കിലോ ബാഗേജ് ഉള്‍പ്പടെ റിയാദില്‍ നിന്ന് 999 റിയാലും ജിദ്ദയില്‍ നിന്ന് 1100 റിയാലുമാണ്. 46 കിലോ ബാഗേജ് ഉള്‍പ്പടെ റിയാദില്‍ നിന്ന് 1099 റിയാലും ജിദ്ദയില്‍ നിന്ന് 1765 റിയാലുമാണ് ടിക്കറ്റ് നിരക്ക്. ജിദ്ദയില്‍ നിന്ന് തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലും റിയാദില്‍ നിന്ന് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും വിമാനം സര്‍വിസ് നടത്തും. ഇതേ ദിവസങ്ങളില്‍ തന്നെ തിരിച്ചുമുള്ള സര്‍വീസ്.