വേറിട്ട കാഴ്ചകളുമായി സൈക്കോ ഹോറർ ഷോർട്ട് ഫിലിം ഗോൽഗോത്താ യൂട്യൂബിൽ റിലീസ് ആയി.

0

നിങ്ങൾക്കെപ്പോളെങ്കിലും ഒരു കൂട്ടം ആളുകൾക്കിടയിൽ ഒറ്റപെടുന്നതായീ തോന്നിയിട്ടുണ്ടോ? അതോ നിങ്ങളുടെ സന്തോഷത്തിനും, സംതൃപ്തിയിലും ,ആഴമേറിയ മുറുവുകൾക്കിടയിലും ഒക്കെ ഒരു മരവിപ്പ് അനുഭവിച്ചിട്ടുണ്ടോ? നമ്മുടെ ജീവിതത്തിലെ ചില നിമിഷങ്ങൾ ഉത്തരമില്ലാത്ത ചോദ്യങ്ങളെ പോലെയാണ്. കറിവേപ്പില എന്റർടൈൻമെൻറ്സിന്റെ ബാനറിൽ പുതുതായീ ഇറങ്ങിയ ഹ്രസ്വ ചിത്രമായ ‘ഗോല്ഗോത്ത’ നിങ്ങൾക്കു ഒരു പക്ഷെ അങ്ങനെ ഒരു ദൃശ്യാനുഭവം തന്നേക്കാം.കോമഡി വെബ് സീരീസിലൂടെ സിംഗപ്പൂരിൽ ഇതിനകം തന്നെ ശ്രദ്ധയാകർഷിച്ച കറിവേപ്പില എന്റർടൈൻമെൻറ്സിന്റെ തികച്ചും വ്യത്യസ്തമായ ഒരു ദൃശ്യാനുഭവം ആയിരിക്കും ‘ഗോല്ഗോത്ത’ പ്രേക്ഷകർക്ക് നൽകുന്നത്.

തിരക്കേറിയ ജീവിതത്തിൽ നിന്നും ഒരു സമാധാനപരമായ അന്തരീക്ഷത്തിലേക്ക് ഒരു ഇടവേലക്കായി വരുന്ന ഭർത്താവും ഭാര്യയും ആയീ വേഷമിടുന്നത് സിംഗപ്പൂരിൽ ഇതിനോടകം തന്നെ കോമഡി വെബ് സീരിസിലൂടെയും ഹ്രസ്വ ചിത്രങ്ങളിലൂടെയും പരിചിത മുഖങ്ങളായ മുരളിയും ഗായത്രിയും ആണ്.അവരോടൊപ്പം അവധിക്കാലം ആഘോഷിക്കാനായി വരുന്നത് സിംഗപ്പൂരിലെ നാടകരംഗത്തിലും ഹ്രസ്വ ചിത്രങ്ങളിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച നന്ദിത മേനോൻ ആണ്. വാടക വീട്ടിന്റെ നോട്ടക്കാരനായീ വരുന്നത് സംവിധായകനായി പേരെടുത്ത പനയം ലിജു ആണ്.പ്രശസ്തനായ യൂട്യൂബർ ജീവൻ ജോർജ് ആയി ശ്രീകാന്ത് നായരും വേഷമിടുന്നു.ഈ ഹൊറർ ത്രില്ലെർ ചിത്രം സംവിധാനം ചെയ്തത് മുരളീ കൃഷ്ണനും ദൃശ്യങ്ങൾ പകർത്തിയത് സിംഗപ്പൂരിൽ തന്നെ നിരവധി ഹ്രസ്വ ചിത്രങ്ങളിലും വസന്തം ചാനൽ ഷോയിലും ക്യാമറ ചലിപ്പിച്ച അജേഷ് കാവാലനാണ്.ഇതിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത് സുബിനും അനന്തുവും ആണ്.

ഈ ഹ്രസ്വ ചിത്രത്തിലെ ഓരോ നിമിഷങ്ങൾക്കും നമ്മുടെ ജീവിതത്തിലെ ചില മറക്കാനാവാത്ത സംഭവങ്ങളുമായീ സാദൃശ്യം തോന്നിയേക്കാം. ശേഷം കാണുക , നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.