സൗദി അറേബ്യയിൽ വിസിറ്റിങ് വിസ കാലാവധി മൂന്നുമാസമാക്കി ചുരുക്കി

0

റിയാദ്: ഏതാവശ്യത്തിനുമുള്ള സിംഗിൾ എൻട്രി സന്ദർശന വിസകളുടെ കാലാവധി മൂന്നു മാസമായി സൗദി മന്ത്രിസഭ ഭേദഗതി ചെയ്തു. സന്ദർശന ആവശ്യത്തോടെയുള്ള ട്രാൻസിറ്റ് വിസാ കാലാവധിയും ഭേദഗതി ചെയ്ത് മൂന്നു മാസമാക്കിയിട്ടുണ്ട്.

ട്രാൻസിറ്റ് വിസയിൽ സൗദിയിൽ തങ്ങാൻ കഴിയുന്ന കാലം 96 മണിക്കൂറാണ്. ട്രാൻസിറ്റ് വിസക്ക് ഫീസില്ല. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ റിയാദ് അൽ യെമാമ കൊട്ടാരത്തിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് സന്ദർശന വിസാ കാലാവധിയിലും ട്രാൻസിറ്റ് വിസാ ഘടനയിലും ഭേദഗതികൾ വരുത്തിയത്.